വില വര്‍ധിപ്പിക്കുമ്പോള്‍ സ്വാഭാവികമായും വിവരം സർക്കാരിനെ അറിയിക്കണമായിരുന്നു, എന്നാല്‍ അതുണ്ടായില്ല; പാല്‍ വില കൂട്ടിയതിനെക്കുറിച്ച് മില്‍മയോട് വിശദീകരണം തേടുമെന്ന് മന്ത്രി

Spread the love

സ്വന്തം ലേഖകൻ
തിരുവനന്തപുരം: പാല്‍ വില കൂട്ടിയതിനെക്കുറിച്ച് അറിയില്ലെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. മില്‍മ വില വര്‍ധിപ്പിക്കുമ്പോള്‍ സ്വാഭാവികമായും വിവരം സർക്കാരിനെ അറിയിക്കണമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. എന്താണ് പ്രശ്‌നമെന്ന് തിരക്കും. വില വര്‍ധിപ്പിക്കുന്നതിന് മില്‍മ ഉദ്ദേശിച്ച കാര്യമെന്താണെന്ന് അവരാണല്ലോ പറയേണ്ടതെന്നും മന്ത്രി പറഞ്ഞു.

video
play-sharp-fill

വില വര്‍ധനവുമായി ബന്ധപ്പെട്ട ഒരു കാര്യവും അറിയിച്ചിട്ടില്ല. വില വര്‍ധനവു സംബന്ധിച്ച് മില്‍മയോട് വിശദീകരണം തേടുമെന്ന് മന്ത്രി അറിയിച്ചു.
റീ പൊസിഷനിംഗ് മില്‍മ 2023’യുടെ ഭാഗമായി മൂന്നു മേഖലയിലെയും മില്‍മ ഉല്‍പന്നങ്ങളുടെ വില ഏകീകരിക്കുന്നുണ്ട്. പാലിന്റെയും ഉത്പന്നങ്ങളുടെയും നിരക്കും, അളവും പായ്ക്കറ്റിന്റെ നിറവുമെല്ലാം ഒരേ തരത്തിലാക്കുവാനും കൂടുതല്‍ ആകര്‍ഷകമാക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതില്‍ വില വര്‍ധനവ് വരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

മില്‍മയുടെ പച്ച, മഞ്ഞ കവറുകളിലുള്ള പാലിനാണ് നാളെ മുതല്‍ വില വര്‍ധിപ്പിക്കുന്നത്. മില്‍മ റിച്ച് 29 രൂപയായിരുന്നത് 30 രൂപയായി വര്‍ധിക്കും. 24 രൂപ വിലയുണ്ടായിരുന്ന മില്‍മ സ്മാര്‍ട്ടിന് 25 രൂപയായും വില കൂടും. നീല കവറിലുള്ള പാലിന് വില കൂടില്ല. ഡിസംബറില്‍ പാല്‍ ലിറ്ററിന് ആറുരൂപ മില്‍മ വര്‍ധിപ്പിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group