വന്ദേഭാരത് എക്‌സ്പ്രസ് കണ്ണൂരിലെത്തി; തിരുവനന്തപുരം- കണ്ണൂര്‍ ഏഴുമണിക്കൂര്‍ 10 മിനിറ്റ്; കോട്ടയത്ത് എത്താന്‍ എടുത്തത് രണ്ടുമണിക്കൂര്‍ 18 മിനിറ്റ്; എറണാകുളത്ത് എത്താന്‍ മൂന്ന് മണിക്കൂര്‍ 18 മിനിറ്റ്; റെയില്‍വേ സ്റ്റേഷനില്‍ ലോക്കോ പൈലറ്റുമാരെ ആദരിച്ചു
സ്വന്തം ലേഖകൻ
കണ്ണൂര്‍: വന്ദേഭാരത് എക്‌സ്പ്രസ് രാവിലെ 5.10ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ഏഴുമണിക്കൂര്‍ പത്ത് മിനിറ്റ് കൊണ്ട് കണ്ണൂരില്‍ എത്തി ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കി. കണ്ണൂരില്‍ ബിജെപിയുടെ നേതൃത്വത്തില്‍ വലിയ സ്വീകരണമാണ് ട്രെയിന് നല്‍കിയത്. റെയില്‍വേ സ്റ്റേഷനില്‍ ലോക്കോ പൈലറ്റുമാരെ ആദരിച്ചു. തിരുവനന്തപുരത്ത് നിന്ന് 5.10ന് പുറപ്പെട്ട ട്രെയിന്‍ 12.20നാണ് കണ്ണൂരിലെത്തിയത്. നിശ്ചയിച്ച സമയത്ത് തന്നെ ട്രെയിന്‍ കണ്ണൂരില്‍ എത്തിക്കാന്‍ കഴിഞ്ഞതായി ലോക്കോ പൈലറ്റ് പറഞ്ഞു.
തിരുവനന്തപുരത്ത് നിന്ന് യാത്ര ആരംഭിച്ച ട്രെയിന്‍ 50 മിനിറ്റ് കൊണ്ടാണ് ആദ്യ സ്റ്റേഷനായ കൊല്ലത്ത് എത്തിയത്. രണ്ടാമത്തെ സ്റ്റോപ്പായ കോട്ടയത്ത് എത്താന്‍ എടുത്തത് രണ്ടുമണിക്കൂര്‍ 18 മിനിറ്റ്. കോട്ടയത്ത് 7.28നാണ് ട്രെയിന്‍ എത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയത്ത് നിന്ന് എറണാകുളത്ത് എത്താന്‍ ട്രെയിന്‍ എടുത്തത് ഒരു മണിക്കൂര്‍. തിരുവനന്തപുരത്ത് നിന്ന് എറണാകുളം എത്താന്‍ ട്രെയിന്‍ എടുത്തത് മൂന്ന് മണിക്കൂര്‍ 18 മിനിറ്റ്. 8.28നാണ് ട്രെയിന്‍ സ്റ്റേഷനിലെത്തിയത്.
തൂശൂരില്‍ 9.37നും തിരൂരില്‍ 10.46നും ട്രെയിന്‍ എത്തി. കോഴിക്കോട് ആറുമണിക്കൂര്‍ ഏഴുമിനിറ്റ് കൊണ്ടാണ് ട്രെയിന്‍ എത്തിയത്. 11.17നാണ് ട്രെയിന്‍ സ്റ്റേഷനില്‍ എത്തിയത്. ഒടുവില്‍ ഏഴുമണിക്കൂര്‍ 10 മിനിറ്റ് കൊണ്ട് കണ്ണൂരിലും എത്തിയതോടെ ട്രെയിനിന്റെ ട്രയല്‍ റണ്‍ പൂര്‍ത്തിയായി.