പോലീസ്സ്റ്റേഷനിലെത്തിയ വയോധികയോട് അപമര്യാദയായി പെരുമാറി..! ധര്‍മ്മടം എസ്എച്ച്ഒയ്‌ക്കെതിരെ കേസെടുത്തു; ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന ദുര്‍ബല വകുപ്പുകള്‍…! അസഭ്യം പറഞ്ഞതിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുത്തിട്ടില്ലെന്ന് ആക്ഷേപം
സ്വന്തം ലേഖകൻ
കണ്ണൂര്‍: മകനെ ജാമ്യത്തിലിറക്കാൻ പോലീസ്സ്റ്റേഷനിലെത്തിയ വയോധികയോട് അപമര്യാദയായി പെരുമാറിയ ധർമ്മടം എസ്എച്ച് ഒ കെ വി സ്മിതേഷിനെതിരെ കേസെടുത്തു. ജാമ്യം ലഭിക്കാവുന്ന ദുര്‍ബല വകുപ്പുകള്‍ ചുമത്തിയാണ് ധര്‍മ്മടം പൊലീസ് കേസെടുത്തത്.
തടഞ്ഞുവെക്കൽ (ഐപിസി 340), കൈകൊണ്ട് അടിച്ചു പരിക്കേൽപ്പിക്കൽ (ഐപിസി 323], വടി കൊണ്ടോ കമ്പി കൊണ്ടോ അടിച്ചു പരിക്കേൽപ്പിക്കൽ (ഐപിസി 324), നാശനഷ്ടം ഉണ്ടാക്കൽ (ഐപിസി 427) എന്നിങ്ങനെ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. അസഭ്യം പറഞ്ഞതിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുത്തിട്ടില്ലെന്നാണ് ആക്ഷേപം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാഹനാപകടക്കേസില്‍ കസ്റ്റഡിയിലെടുത്ത മകനെ ജാമ്യത്തിലെടുക്കാന്‍ വന്ന വയോധികയോടായിരുന്നു എസ്എച്ച്ഒയുടെ പരാക്രമം. മദ്യ ലഹരിയില്‍ സാധാരണ വേഷത്തില്‍ സ്റ്റേഷനിലെത്തിയാണ് എസ്എച്ച്ഒ സ്ത്രീയോട് മോശമായി പെരുമാറിയത്. അസഭ്യം വിളിക്കുകയും വയോധികയെ തള്ളിയിടുകയും ഇയാള്‍ ചെയ്തിരുന്നു.
സംഭവം വിവാദമായതോടെ എസ്എച്ച്ഒ സ്മിതേഷിനെ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഹൃദ്രോഗിയാണെന്ന് അറിഞ്ഞിട്ടും വയോധികയെ ലാത്തികൊണ്ട് അടിച്ചെന്നും മോശമായി പെരുമാറുകയായിരുന്നുവെന്നും കുടുംബം ആരോപിച്ചു. എസ്എച്ച്ഒയെ രക്ഷിക്കാനാണ് ശ്രമം നടക്കുന്നതെന്നും വയോധികയുടെ കുടുംബം ആരോപിച്ചു.