
മകനെ ജാമ്യത്തിലിറക്കാൻ സ്റ്റേഷനിലെത്തിയ അമ്മയ്ക്ക് നേരെ അസഭ്യവർഷം; ധർമ്മടം എസ്എച്ച്ഒയ്ക്കെതിരെ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി..! ‘തള്ളി നിലത്തിട്ടതായും’ ആരോപണം
സ്വന്തം ലേഖകൻ
കണ്ണൂർ : മകനെ ജാമ്യത്തിലിറക്കാൻ സ്റ്റേഷനിൽ എത്തിയ അമ്മയ്ക്ക് നേരെ എസ്എച്ച്ഒയുടെ അസഭ്യവർഷം. ധർമ്മടം പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ സ്മിതേഷിനെതിരെ സിറ്റി പോലീസ് കമ്മീഷണർ പരാതി നൽകി. സ്മിതേഷ് മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
എടക്കാട് സ്വദേശി അനിൽകുമാറിന്റെ അമ്മയോട് ആണ് എസ് എച്ച് ഒ മോശമായി പെരുമാറിയത്.
കസ്റ്റഡിയിലെടുത്ത അനിൽകുമാറിനെ ജാമ്യത്തിലിറക്കാൻ സ്റ്റേഷനിലെത്തിയ അമ്മയെ എസ്എച്ച്ഒ തള്ളി നിലത്തിട്ടതായും ബന്ധുക്കൾ ആരോപിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാത്രിയാണ് സംഭവം. ഒരു
വാഹനത്തിൽ തട്ടി എന്ന പരാതിയുടെ
അടിസ്ഥാനത്തിലാണ് അനിൽകുമാറിനെ
ധർമ്മടം പൊലീസ്
കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെയാണ് അമ്മയും സഹോദരനും അനിൽകുമാറിനെ ജാമ്യത്തിലിറക്കാൻ സ്റ്റേഷനിലെത്തിയത്.
സ്റ്റേഷനിൽ നിന്ന് പുറത്തേയ്ക്ക് പോകാൻ പറഞ്ഞ് അമ്മയോട് എസ്എച്ച്ഒ ആക്രോശിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. മറ്റു പൊലീസുകാർ ചേർന്ന് എസ്എച്ച്ഒയെ ശാന്തനാക്കാൻ ശ്രമിക്കുന്നുണ്ട്. അതിനിടെ അനിൽകുമാറിന്റെ അമ്മ ഹൃദ്രോഗിയാണെന്ന് പറയുന്നതും ദൃശ്യങ്ങളിൽ കാണാം.
തന്റെ അമ്മയെ തള്ളി നിലത്തിട്ടതായും അനിൽകുമാർ ആരോപിക്കുന്നു.
എന്നാൽ തന്നെ കസ്റ്റഡിയിലെടുത്തത് എന്തിനാണ് എന്ന് അറിയില്ല എന്ന് അനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു.