നടൻ ഭരത് മുരളിയുടെ മാതാവ് അന്തരിച്ചു..! അന്ത്യം ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നടൻ ഭരത് മുരളിയുടെ മാതാവ് ദേവകി അമ്മ (88) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

സംസ്‌കാരം ഇന്ന് കൊല്ലം കുടവട്ടൂർ ഹരി സദനത്തിലെ വീട്ടുവളപ്പിൽ നടന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു അമ്മ ദേവകിയെന്ന് ഭരത് മുരളി പലപ്പോഴായി പറഞ്ഞിരുന്നു.

2009 ഓഗസ്റ്റ് ആറിനാണ് മുരളി ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നത്. അദ്ദേഹം വിടവാങ്ങി 14 വർഷത്തിന് ശേഷമാണ് അമ്മയും യാത്രയാകുന്നത്.