കുതിച്ചു പായാന്‍ വന്ദേഭാരത് കോട്ടയം വഴി….! ത്രിശങ്കുവിലായി കെ റെയിൽ; എറണാകുളത്തിനും തിരുവനന്തപുരത്തിനും ഇടയില്‍ കോട്ടയത്തും കൊല്ലത്തും മാത്രം സ്റ്റോപ്പ്

Spread the love

സ്വന്തം ലേഖിക

കോട്ടയം: കുടിയൊഴിപ്പിക്കലിന്റെ പേരില്‍ ജനങ്ങളുടെ ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വന്ന കെ റെയില്‍ പദ്ധതി എങ്ങുമെത്താതെ അന്തരീക്ഷത്തില്‍ നില്‍ക്കെ ‘അതുക്കും മേലെ’ സൗകര്യങ്ങളോടെ കുതിച്ചു പായാന്‍ വന്ദേഭാരത് കോട്ടയം വഴി വരുന്നു.

തീരദേശപാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകാത്തതിനാലാണ് കോട്ടയം വഴി വന്ദേഭാരത് പായുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം കണ്ണൂര്‍ റൂട്ടില്‍ എട്ട് സ്റ്റേഷനുകളാണുള്ളത്. എറണാകുളത്തിനും തിരുവനന്തപുരത്തിനും ഇടയില്‍ കോട്ടയത്തും കൊല്ലത്തും മാത്രമാണ് സ്റ്റോപ്പ്.

52 സെക്കന്‍ഡില്‍ 100 കി.മി വേഗം കൈവരിക്കാന്‍ കഴിയും. 160 കിലോമീറ്റര്‍ വരെ വേഗതയുണ്ടെങ്കിലും കൂടുതല്‍ വളവുള്ളതിനാല്‍ കേരളത്തിലൂടെ 110 കിലോമീറ്റര്‍ വേഗതയിലേ ഓടൂ.

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം – കോട്ടയം രണ്ടര മണിക്കൂര്‍ എടുക്കുന്നത് പിന്നീട് കുറയും. കോട്ടയം എറണാകുളം ഒരു മണിക്കൂറില്‍ താഴെയാകും.