video
play-sharp-fill

Saturday, May 24, 2025
HomeCrimeകട്ടപ്പനയിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിന് മുൻപിലെ ഇരുചക്രവാഹനം മോഷ്ടിച്ച പ്രതി പിടിയിൽ; കട്ടപ്പന ഡിവൈഎസ്പി...

കട്ടപ്പനയിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിന് മുൻപിലെ ഇരുചക്രവാഹനം മോഷ്ടിച്ച പ്രതി പിടിയിൽ; കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്

Spread the love

സ്വന്തം ലേഖകൻ

കട്ടപ്പന: കട്ടപ്പനയിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിനു മുൻപിലെ ഇരുചക്രവാഹനം മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ.

കളത്തിപ്പറമ്പിൽ
സുനിൽ രാഘവൻ ( 42) ആണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ ഗായത്രി ടെക്സ്റ്റൈൽസിനു മുൻപിൽ ഇരുന്ന ഇരുചക്ര വാഹനമാണ് പ്രതി പട്ടാപകൽ മോഷ്ടിച്ചു കടന്നു കളഞ്ഞത്.

സിസിടിവിയുടെ സഹായത്തോടെ പ്രതിയെപ്പറ്റി അന്വേഷണം നടത്തി വരികയായിരുന്നു.

അതിനിടെ കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് മുരിക്കാശ്ശേരി എസ് ഐ സാബു തോമസ് എഎസ് ഐമാരായ
ഡെജി പി വർഗീസ്, ചന്ദ്രൻ എം, സി പി ഒ സോമിമാർക്കോസ് എന്നിവരുടെ സഹായത്തോടുകൂടി കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ചെമ്പകപ്പാറ പെരുഞ്ചാം കുട്ടിയിൽ നിന്നും ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

പ്രതി ഓടിച്ചു വന്ന വാഹനം മുരിക്കാശ്ശേരി പോലീസ് സംഘം പെട്രോളിംഗിനിടെ കൈ കാണിച്ചിട്ട് നിർത്താതെ പോയതിനെ തുടർന്ന് അതി സാഹസികമായി പിന്തുടർന്നാണ് പിടികൂടിയത്.

അന്വേഷണ സംഘത്തിൽ ഐ പി വിശാൽ ജോൺസൺ എസ് ഐ സജിമോൻ ജോസഫ് എസ്സി പി ഒ സിനോജ് പി ജെ, സി പി ഒ അനീഷ് വി കെ എന്നിവരാണ് ഉണ്ടായിരുന്നത്.
പ്രതികൂടുതൽ കുറ്റകൃത്യം ചെയ്തിട്ടുണ്ടോ എന്നുള്ളത് തുടർന്ന് അന്വേഷിക്കുമെന്ന് ഡിവൈഎസ്പി പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments