ലൈഫ് മിഷന്‍ കേസ്; ശിവശങ്കറിനെതിരായ അന്തിമറിപ്പോര്‍ട്ട് എന്‍ഫോഴ്സ്മെന്റ് സമര്‍പ്പിച്ചു; റിപ്പോര്‍ട്ട് നല്‍കിയത് കൊച്ചിയിലെ പ്രത്യേക കോടതിയിൽ
സ്വന്തം ലേഖിക
കൊച്ചി: ലൈഫ് മിഷന്‍ കേസില്‍ ശിവശങ്കറിനെതിരായ അന്തിമറിപ്പോര്‍ട്ട് എന്‍ഫോഴ്സ്മെന്റ് സമര്‍പ്പിച്ചു.
കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്.
കേസില്‍ അറസ്റ്റിലായി നിലവില്‍ റിമാന്‍ഡിലാണ് ശിവശങ്കര്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലൈഫ് മിഷന്‍ കോഴക്കേസിന്റെ മുഖ്യ ആസൂത്രകന്‍ ശിവശങ്കറെന്നാണ് ഇഡിയുടെ ആരോപണം.
ലൈഫ് മിഷന്‍ കോഴക്കേസില്‍ ശിവശങ്കറിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. നിലവില്‍ കാക്കനാട് ജയിലിലാണ് ശിവശങ്കര്‍ കഴിയുന്നത്.
ലൈഫ് മിഷന്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 15നാണ് ശിവശങ്കര്‍ അറസ്റ്റിലാവുന്നത്. മൂന്നു ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റുണ്ടായത്.
കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റില്‍ നടന്ന ചോദ്യം ചെയ്യലിനൊടുവില്‍ ഡല്‍ഹിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് അറസ്റ്റുണ്ടായത്. ലോക്കറില്‍ നിന്ന് ലഭിച്ച ഒരു കോടി രൂപ ലൈഫ് മിഷന്‍ ഇടപാടില്‍ ശിവശങ്കറിന് ലഭിച്ചതാണെന്നാണ് വിലയിരുത്തുന്നത്.
എന്നാല്‍ ശിവശങ്കര്‍ ഇത് നിഷേധിച്ചു. അതേസമയം, ജാമ്യം തേടി ശിവശങ്കര്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് വിവരം.