ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ട്; കൊച്ചിയില്‍ പരക്കെ നടപടി; 74 പേരെ കാപ്പ ചുമത്തി ജയിലിലടച്ചു; 51 പേരെ നാടുകടത്തി

Spread the love

സ്വന്തം ലേഖിക

കൊച്ചി: ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്‍റെ ഭാഗമായി എറണാകുളത്ത് പരക്കെ നടപടി.

ഇതുവരെ ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്‍റെ ഭാഗമായി 74 പേരെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്.
ഇതിന് പുറമെ 51 പേരെ നാടുകടത്തുകയും ചെയ്തെന്ന് പൊലീസ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റവുമൊടുവിലായി എറണാകുളത്തെ സ്ഥിരം കുറ്റവാളിയായ ആഷിഖിനെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. കാലടി കാഞ്ഞൂര്‍ വടക്കുംഭാഗം സ്വദേശി ആഷിഖിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചുവെന്ന് പൊലീസ് അറിയിച്ചു.

ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി വിവേക് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ആഷിഖിനെതിരായ നടപടി. നെടുമ്പാശ്ശേരി, അങ്കമാലി, പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ കൊലപാതകശ്രമം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് ആഷിഖ്.