play-sharp-fill
ചീത്തവിളിച്ചതിന് കൂട്ടുകാരനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്ന സംഭവം; ആരോപണം തെളിയിക്കുന്നതിന് പ്രോസിക്യൂഷന് സാധിച്ചില്ല;  പ്രതികളെ വെറുതേ വിട്ട് കോടതി

ചീത്തവിളിച്ചതിന് കൂട്ടുകാരനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്ന സംഭവം; ആരോപണം തെളിയിക്കുന്നതിന് പ്രോസിക്യൂഷന് സാധിച്ചില്ല; പ്രതികളെ വെറുതേ വിട്ട് കോടതി

സ്വന്തം ലേഖിക

കൊല്ലം: ചീത്തവിളിച്ചെന്ന വിരോധത്തില്‍ കൂട്ടുകാരനെ കൊലപ്പെടുത്തിയെന്നാരോപിച്ച്‌ കൊട്ടിയം പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച കേസിലെ പ്രതികളെ മൂന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ഉഷ നായര്‍ വെറുതെ വിട്ടു.

നെടുമ്പന ഫൗസിയ മന്‍സിലില്‍ നുജുവാണ് (26) കൊല്ലപ്പെട്ടത്. 2012 ഡിസംബര്‍ 11ന് വൈകിട്ട് 5ഓടെ കുളപ്പാടം – നെടുമ്പന പഞ്ചായത്ത് റോഡിലായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നും രണ്ടും പ്രതികളായ നെടുമ്പന വില്ലേജില്‍ കുളപ്പാടം ചരുവിള വീട്ടില്‍ കീരി അന്‍സര്‍ എന്നറിയപ്പെടുന്ന അന്‍സര്‍ (35), സെയ്ദ് മന്‍സിലില്‍ സെയ്ഫുദ്ദീന്‍ (33) എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്.

സംഭവ ദിവസം അന്‍സറിനെ നുജു ചീത്തവിളിക്കുകയും ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് കൂട്ടുകാരനായ സെയ്ഫുദ്ദീനെയും കൂട്ടി നുജുവിന്റെ തലയില്‍ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിക്കുകയും ദേഹമാസകലം മാരകായുധങ്ങള്‍ ഉപയോഗിച്ച്‌ മുറിവേല്‍പ്പിച്ച്‌ കൊലപ്പെടുത്തിയെന്നുമായിരുന്നു പ്രോസിക്യൂഷന്‍ കേസ്.

പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് 22 സാക്ഷികളെ വിസ്തരിച്ചു. 30 രേഖകള്‍ ഹാജരാക്കി. എന്നാല്‍ പ്രതികള്‍ക്കെതിരെയുള്ള ആരോപണം തെളിയിക്കുന്നതിന് പ്രോസിക്യൂഷന് സാധിച്ചില്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി ശരിവയ്ക്കുകയായിരുന്നു.

പ്രതികള്‍ക്കുവേണ്ടി അഭിഭാഷകരായ ഇ.ഷാനവാസ് ഖാന്‍, വെള്ളിമണ്‍ ഇന്ദ്രബാലന്‍ പിള്ള, ആയിഷ സാദിഖ് എന്നിവര്‍ ഹാജരായി.