
സ്വന്തം ലേഖിക
കൊല്ലം: കൂനമ്പായിക്കുളം ക്ഷേത്രത്തിലെത്തിയ സ്ത്രീകളുടെ സ്വര്‍ണമാല മോഷ്ടിച്ച മൂന്ന് തമഴ് സഹോദരിമാരെ പൊലീസ് പിടികൂടി.
തൂത്തുക്കുടി അണ്ണാ നഗര്‍ 84ല്‍ അന്തോണിഅമ്മയുടെ മക്കളായ പാപ്പാത്തി (28), മീന (29), മിനിഅമ്മ (40) എന്നിവരാണ് അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ 11ന് ഉച്ചയ്ക്ക് ക്ഷേത്രത്തിലെ തീര്‍ത്ഥം വാങ്ങുന്ന തിരക്കിനിടയിലാണ് മൂവര്‍ സംഘം രണ്ട് യുവതികളുടെ നാലര പവന്റെ മാലകള്‍ കവര്‍ന്നത്.
സ്ത്രീകളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ചവറ തെക്കുംഭാഗത്ത് നിന്ന് ഇവര്‍ പിടിയിലാവുകയായിരുന്നു.