അമിതകെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് വർദ്ധനവ് പുനഃപരിശോധിക്കണം: ലെൻസ്‌ഫെഡ് പൂഞ്ഞാർ യൂണിറ്റ്
സ്വന്തം ലേഖിക
കോട്ടയം: കെട്ടിട നിർമാണമേഖല നിർമാണസാമഗ്രികളുടെ അന്യായമായ വിലക്കയറ്റം കൊണ്ടു പൊറുതിമുട്ടുമ്പോൾ സാധാരണ ജനത്തിന് വലിയപ്രഹരമാവുന്നരീതിയിലുള്ള പെർമ്മിറ്റ് ഫീ വർദ്ധനവ് പിൻവലിച്ചു ,കാലോചിതമായ ഫീസ് വർദ്ധനവ് വരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ലെൻസ്‌ഫെഡ് പൂഞ്ഞാർ യൂണിറ്റ് ആവശ്യപ്പെട്ടു .
കെട്ടിട നിർമ്മാണ വസ്തുക്കളുടെ വില നിയന്ത്രണം സർക്കാർ ഏറ്റെടുക്കണമെന്നും, പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ പുഴമണൽ വാരാൻ അനുവാദം കൊടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യൂണിറ്റ് പ്രസിഡൻ്റ് ബൈജു ഡി, സെക്രട്ടറി ജാൻസ് വി തോമസ്, ട്രഷറർ സജി മൈക്കിൾ, സെബാസ്റ്റ്യൻ എം ഐ, ഫസൽ എഫ്,ഏരിയ പ്രസിഡൻ്റ് ജോമി ജോസഫ്, സെക്രട്ടറി ജോർജ് ലാൽ തുടങ്ങിയവർ സംസാരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0