play-sharp-fill
കേന്ദ്രവിഹിതം സംസ്ഥാന സര്‍ക്കാര്‍ വഴി നല്‍കില്ല; ഇനി ക്ഷേമപെന്‍ഷനില്‍ 200 മുതല്‍ 500 രൂപവരെ കുറവുണ്ടാകും

കേന്ദ്രവിഹിതം സംസ്ഥാന സര്‍ക്കാര്‍ വഴി നല്‍കില്ല; ഇനി ക്ഷേമപെന്‍ഷനില്‍ 200 മുതല്‍ 500 രൂപവരെ കുറവുണ്ടാകും

സ്വന്തം ലേഖിക

തിരുവനന്തപുരം: കേന്ദ്രവിഹിതം സംസ്ഥാന സര്‍ക്കാര്‍ വഴി നല്‍കേണ്ടതില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനിച്ചതോടെ ഒരു വിഭാഗം ആളുകള്‍ക്ക് ഇത്തവണ ക്ഷേമപെന്‍ഷനില്‍ കുറവ് വരും.


നിലവില്‍ സര്‍ക്കാര്‍ നല്‍കുന്ന 1600രൂപയില്‍ പല വിഭാഗങ്ങളിലായി 200 മുതല്‍ 500 രൂപയുടെ വരെ കുറവുണ്ടാകും. അമ്പത് ലക്ഷത്തോളം പേര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കുമ്പോള്‍ അതില്‍ 4.7ലക്ഷം പേര്‍ക്ക് മാത്രം നല്‍കുന്ന കേന്ദ്ര വിഹിതമാകട്ടെ രണ്ട് വര്‍ഷമായി കുടിശികയുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാര്‍ദ്ധക്യ, വിധവാ, ഭിന്നശേഷി വിഭാഗങ്ങളിലെ നാല് ലക്ഷത്തിഏഴായിരം പേര്‍ക്കുള്ള പെന്‍ഷന്‍ തുകയിലാണ് കേന്ദ്ര വിഹിതമുള്ളത്. വിവിധ വിഭാഗങ്ങളിലായി 200രൂപ മുതല്‍ 500രൂപവരെയാണ് കേന്ദ്രം പെന്‍ഷന്‍ വിഹിതമായി നല്‍കുന്നത്.

കേന്ദ്രം നല്‍കേണ്ട തുക കൂടി ഉള്‍പ്പെടുത്തി 1500 രൂപ ഇതുവരെ സംസ്ഥാന സര്‍ക്കാ‌ര്‍ നല്‍കിയെങ്കില്‍ ഇത്തവണ അതില്‍ കുറവുണ്ടാകും. അതായത് കേന്ദ്രവിഹിതം കൂടി പെന്‍ഷന്‍ തുകയില്‍ ഉള്‍പ്പെടുന്ന വിഭാഗത്തിന് ഇത്തവണ കയ്യില്‍ കിട്ടുന്ന കാശില്‍ 200മുതല്‍ 500 രൂപ വരെ കുറവ് വരും.