play-sharp-fill
കേരളത്തിനു പുറത്ത് ക്രൈസ്തവർക്ക് കാര്യങ്ങൾ ശുഭകരമല്ല; ‘നിസാര നേട്ടങ്ങൾക്ക് ഉത്തരവാദിത്വം മറന്നാൽ കാലം മാപ്പു തരില്ല; ക്രൈസ്തവസഭാ തലവന്മാരുടെ ബിജെപി സ്നേഹം; കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ എറണാകുളം – അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം

കേരളത്തിനു പുറത്ത് ക്രൈസ്തവർക്ക് കാര്യങ്ങൾ ശുഭകരമല്ല; ‘നിസാര നേട്ടങ്ങൾക്ക് ഉത്തരവാദിത്വം മറന്നാൽ കാലം മാപ്പു തരില്ല; ക്രൈസ്തവസഭാ തലവന്മാരുടെ ബിജെപി സ്നേഹം; കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ എറണാകുളം – അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം

സ്വന്തം ലേഖകൻ

കൊച്ചി: സീറോ മലബാർ സഭാധ്യക്ഷൻ കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ എറണാകുളം – അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം. രാജ്യത്ത് ക്രൈസ്തവർ സുരക്ഷിതരാണെന്ന കർദ്ദിനാളിൻ്റെ നിലപാടിനെ രൂക്ഷമായ ഭാഷയിലാണ് മുഖപത്രം വിമർശിച്ചത്.


ക്രൈസ്തവസഭാ തലവന്മാർ നടത്തുന്നത് ബിജെപി പ്രീണനമാണ്. മത പീഡനങ്ങൾ പരിഗണിക്കാതെയുള്ള നിലപാടാണ് സഭാ തലവന്മാരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. ക്രൈസ്തവർക്കെതിരായ പീഡനങ്ങൾ ഇന്ത്യയിൽ എക്കാലത്തും ഉണ്ടായിട്ടുണ്ടെന്ന ആലഞ്ചേരിയുടെ പരാമർശം സമകാലിക ക്രിസ്ത്യൻ ന്യൂനപക്ഷ വേട്ടയെ വല്ലാതെ ലളിതവത്കരിക്കുന്നതാണെന്ന് സത്യദീപം വിമർശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സത്യദീപം എ‍ഡിറ്റോറിയൽ പ്രസക്ത ഭാഗങ്ങൾ: 2023 ഫെബ്രുവരി 20-ന് ഡൽഹിയിലെ ജന്തർ മന്ദിർ ജനസാന്ദ്രമായതെന്തിനാണെന്ന കാര്യം കർദിനാൾ മറന്നുപോയതാകും. രാജ്യമാകെത്തുടരുന്ന ക്രൈസ്തവവേട്ടയിൽ ശക്തമായി പ്രതിഷേധിച്ചുകൊണ്ട് നടത്തിയ പ്രത്യക്ഷ പ്രതികരണത്തിൽ നൂറുകണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. 2022-ൽ മാത്രം 598 അതിക്രമങ്ങൾ ക്രൈസ്തവർക്കെതിരെ നടന്നുവെന്നാണ് United Christian Forum ത്തിന്റെ കണ്ടെത്തൽ.

ഛത്തീസ്ഗഡിലെ നാരായൺപൂരിൽ നിന്നും ആയിരത്തോളം പേരാണ് ഹൈന്ദവ തീവ്ര സംഘടനകളുടെ ഭീഷണി ഭയന്ന് ഗ്രാമം വിട്ടോടിയത്. മധ്യപ്രദേശിലെ ജാബുവാ രൂപതയിലെ വിവിധ പള്ളികളിൽ പൊലീസ് സംരക്ഷണയിലാണ് വിശുദ്ധവാരാചാരണം പൂർത്തിയാക്കിയത്. മതംമാറ്റ നിരോധനനിയമങ്ങളുടെ വ്യാപകമായ ദുരുപയോഗത്തിലൂടെ ക്രൈസ്തവരുടെ ജീവനും സ്വത്തിനും നിരന്തരം ഭീഷണി ഉയരുന്നതും കർദിനാൾ കാണാതെ പോയതെന്തെന്ന ചോദ്യവും വിമർശകർ ഉന്നയിക്കുന്നുണ്ട്. ബി ജെ പിക്ക് സമ്പൂർണ്ണാധികാരം കിട്ടിയാലും ന്യൂനപക്ഷങ്ങൾ അരക്ഷിതരാകുമെന്ന് ഇപ്പോൾ കരുതാനാകില്ലെന്ന് കർദിനാൾ ആവർത്തിക്കുമ്പോഴും, കേരളത്തിനു പുറത്ത് ക്രൈസ്തവർക്ക് കാര്യങ്ങൾ ശുഭകരമല്ലെന്ന് തന്നെയാണ് വസ്തുതകൾ വ്യക്തമാക്കുന്നത്.

രാജ്യത്ത് ക്രൈസ്തവർക്കെതിരെ വർധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെ ബാംഗ്‌ളൂർ ആർച്ച്ബിഷപ്പ് പീറ്റർ മച്ചാഡോ, സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിച്ചുകൊണ്ട് കോടതി, ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് അടിയന്തിര റിപ്പോർട്ട് തേടിയെന്ന വാർത്ത ഇതിനോട് ചേർത്തുവായിക്കണം. ആൾക്കൂട്ടാക്രമങ്ങൾ തടയാൻ സംസ്ഥാന സർക്കാരുകൾ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും കോടതി തേടുകയുണ്ടായി. ഛത്തീസ്ഗഡിൽ മാത്രം 600 അതിക്രമങ്ങൾ നടന്നതായി ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രാർത്ഥനാസമ്മേളനങ്ങൾ തടസ്സപ്പെടുത്തിയും, വ്യാജ എഫ് ഐ ആർ രജിസ്റ്റർ ചെയ്തും അതിക്രമങ്ങൾ തുടരുന്ന സാഹചര്യം അതീവഗുരുതരമെന്നാണ് ഹർജിയിലുള്ളത്. വിദ്വേഷ പ്രസംഗങ്ങൾ തുടരുന്ന നേതാക്കളെ നിയന്ത്രിക്കാൻ ഉത്തരവാദിത്വപ്പെട്ടവർ ഒന്നും ചെയ്യുന്നില്ല. എന്നാൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇതെല്ലാം നിഷേധിക്കുന്ന നിലപാടാണ് കോടതിയിൽ സ്വീകരിച്ചത്.