മമത- സി ബി ഐ തർക്കം രൂക്ഷം; വിശദീകരണം തേടി ഗവർണർ.
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ദില്ലി: കൊൽക്കത്തയിലെ നാടകീയ സംഭവങ്ങളെ തുടർന്ന് മുഖ്യമന്ത്രി മമത ബാനർജി ഇന്നലെ രാത്രി മുതൽ സത്യാഗഹം ആരംഭിച്ച സാഹചര്യത്തിൽ സോളിസിറ്റർ ജനറൽ കൊൽക്കത്ത പ്രശ്‌നം സുപ്രീം കോടതിയിൽ പരാമർശിക്കും. ചീഫ് സെക്രട്ടറിയിൽ നിന്നും ഡിജിപിയിൽ നിന്നും റിപ്പോർട്ട് തേടിയെന്ന് പശ്ചിമബംഗാൾ ഗവർണ്ണർ കെഎൻ ത്രിപാഠി പറഞ്ഞു.
തുടർനടപടി പരസ്യപ്പെടുത്താനാകില്ലെന്നും ഗവർണ്ണർ വ്യക്തമാക്കി. ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലാണ് രാവിലെ പത്തരയ്ക്ക് സോളിസിറ്റർ ജനറൽ വിഷയം ഉന്നയിക്കുക. മനു അഭിഷേക് സിംഗ്വി ബംഗാൾ സർക്കാറിന് വേണ്ടി ഹാജരാകും
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0