അമിതവേഗത്തിൽ ബി.എം.ഡബ്ല്യൂവിൽ പാഞ്ഞത് നടൻ ബാബുരാജിന്റെ മകൻ; കൈ കാണിച്ചിട്ട് നിർത്താതെ പാഞ്ഞ കാർ പോലീസ് സിനിമാ സ്‌റ്റൈലിൽ വളഞ്ഞിട്ട് പിടിച്ചു.

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

അടിമാലി: വാഹന പരിശോധനയ്ക്കിടെ പോലീസിനെ കളിയാക്കി അമിതവേഗതയിൽ പാഞ്ഞ യുവാവിനെ പോലീസ് സിനിമാ സ്റ്റൈലിൽ പൊക്കി. സിനിമാതാരം ബാബുരാജിന്റെ മകനെയാണ് പിടികൂടിയശേഷം പിഴ ഈടാക്കി വിട്ടയച്ചത്.

ഇന്നലെ ഉച്ചയോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ബി.എം.ഡബ്യു കാറിൽ കോതമംഗലത്തു നിന്നു മൂന്നാർ ഭാഗത്തേക്ക് അമിതവേഗതയിൽ പോയ ഇയാളെ പലവട്ടം കൈകാണിച്ചിട്ടും നിർത്താതെ ആംഗ്യഭാഷയിൽ കളിയാക്കിയാണ് പോയതെന്ന് പോലീസ് പറയുന്നു. ഹൈവേ പോലീസ് വിഭാഗം വിവരം ട്രാഫിക് എൻഫോഴ്സ്മെന്റ് വിഭാഗത്തെ അറിയിച്ചു. ഇതോടെ ടൗണിൽ ദേശീയപാതയിൽ പോലീസ് വാഹനം കുറുകെയിട്ട് കെണിയൊരുക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പന്ത്രണ്ടുമണിയോടെ വാഹനം ടൗണിലൂടെ ചീറിപ്പാഞ്ഞെത്തി. ഇതിനിടെ ടൗണിലെ ഗതാഗതക്കുരുക്കിൽപെട്ട കാറിൽ കയറി പോലീസുകാർ വാഹനം സ്റ്റേഷനിലേക്ക് വിട്ടു. സ്റ്റേഷനിലെത്തിയപ്പോഴാണ് സിനിമാ താരത്തിന്റെ മകനാണ് വാഹനം ഓടിച്ചിരുന്നതെന്ന് മനസിലായത്. മാധ്യമപ്രവർത്തകരും നാട്ടുകാരും നോക്കി നിൽക്കെയായിരുന്നു പോലീസ് വാഹനം പിടികൂടിയത്. അമിതവേഗത്തിന് പിഴയീടാക്കിയെങ്കിലും മറ്റു കേസുകൾ രജിസ്റ്റർ ചെയ്യാതെ വിട്ടയച്ചതായി പോലീസ് പറഞ്ഞു.