കുടുംബ വഴക്കിനെ തുടർന്ന് വീട്ടിൽ അതിക്രമിച്ച് കയറി ഗൃഹനാഥനെ ആക്രമിച്ചു; കേസിൽ ഈരാറ്റുപേട്ട സ്വദേശി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

കോട്ടയം: ഈരാറ്റുപേട്ടയിൽ വീട് കയറി ആക്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

ഈരാറ്റുപേട്ട തെക്കേക്കര ഭാഗത്ത് കൊല്ലം പറമ്പിൽ വീട്ടിൽ ഷംസുദ്ദീൻ മകൻ നിയാസ് കെ.എസ് (35) നെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ കഴിഞ്ഞദിവസം രാത്രി ഈരാറ്റുപേട്ട തലപ്പലം ഭാഗത്തുള്ള ഗൃഹനാഥന്റെ വീട്ടിൽ കയറി ഗൃഹനാഥനെ കമ്പി വടി ഉപയോഗിച്ച് ആക്രമിക്കുകയും, പിതാവിനെ മർദ്ദിക്കുകയുമായിരുന്നു.

ഇത് കണ്ട് തടയാൻ ശ്രമിച്ച ഗൃഹനാഥന്റെ മാതാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. നിയാസും ഗൃഹനാഥന്റെ കുടുംബവും തമ്മിൽ കുടുംബപരമായ പ്രശ്നങ്ങൾ നിലനിന്നിരുന്നു.

ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാൾ വീട്ടിൽ കയറി ഇവരെ ആക്രമിച്ചത്. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്. ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ വിഷ്ണു വി.വി,ഷാബു മോൻ ജോസഫ്, സി.പി.ഓ മാരായ അനീഷ് കെ.സി, ജോബി ജോസഫ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഇയാളെ കോടതിയിൽ ഹാജരാക്കി.