play-sharp-fill
ഈസ്റ്ററിന് തലേന്ന് കേരളത്തിൽ റെക്കോര്‍ഡിട്ട് മദ്യവില്‍പന; മലയാളികൾ കുടിച്ച് തീർത്തത് 87 കോടി രൂപയുടെ ഇന്ത്യന്‍ നിര്‍മിത മദ്യം; വില്‍പ്പനയില്‍ മുന്നില്‍ ചാലക്കുടി

ഈസ്റ്ററിന് തലേന്ന് കേരളത്തിൽ റെക്കോര്‍ഡിട്ട് മദ്യവില്‍പന; മലയാളികൾ കുടിച്ച് തീർത്തത് 87 കോടി രൂപയുടെ ഇന്ത്യന്‍ നിര്‍മിത മദ്യം; വില്‍പ്പനയില്‍ മുന്നില്‍ ചാലക്കുടി

സ്വന്തം ലേഖിക

തിരുവനന്തപുരം: ഈസ്റ്ററിന് തലേദിവസം റെക്കോര്‍ഡിട്ട് മദ്യവില്‍പന.


കേരളത്തില്‍ ബിവറേജസ് കോര്‍പറേഷന്‍ വഴി 87 കോടി രൂപയുടെ ഇന്ത്യന്‍ നിര്‍മിത മദ്യമാണ് വിറ്റഴിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വില്‍പ്പനയില്‍ ചാലക്കുടിയിലാണ് മുന്നില്‍. 65.95 ലക്ഷം രൂപയുടെ വില്‍പനയാണ് ചാലക്കുടിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

നെടുമ്പാശേരി ഷോപ്പില്‍ 59.12 ലക്ഷം, ഇരിങ്ങാലക്കുടയില്‍ 58.28 ലക്ഷം, തിരുവമ്പാടിയില്‍ 57.30 ലക്ഷം, കോതമംഗലത്ത് 56.68 ലക്ഷം എന്നിങ്ങനെയാണ് മദ്യവില്‍പനയുടെ കണക്ക്.

കഴിഞ്ഞ വര്‍ഷം ഈസ്റ്റര്‍ ദിനത്തില്‍ 73.72 കോടിയുടെ വില്‍പനയാണ് രേഖപ്പെടുത്തിയത്. ഇത്തവണ 13.28 കോടിയുടെ വര്‍ദ്ധനയാണ് ഉണ്ടായത്.

സാധാരണ ദിനങ്ങളില്‍ സംസ്ഥാനത്ത് മദ്യവില്‍പനയിലൂടെ 50 മുതല്‍ 55 കോടിരൂപയുടെ വിറ്റുവരവാണ് ഉണ്ടാകാറുള്ളത്.