വീട്ടുവളപ്പിൽ മാലിന്യം തള്ളുന്നത് ചോദ്യം ചെയ്തു; വാക്ക് തർക്കത്തെ തുടർന്ന് വീട്ടമ്മയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ; പിടിയിലായത് മുണ്ടക്കയം സ്വദേശി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: മുണ്ടക്കയത്ത് വീട്ടമ്മയെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

മുണ്ടക്കയം 10 സെന്റ് കോളനി ഭാഗത്ത് നടുവിലെത്തു വീട്ടിൽ രാജൻ മകൻ രതീഷ് (30) നെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ വീട്ടമ്മയുടെ വീട്ടുവളപ്പിൽ മാലിന്യം ഇടുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടമ്മ ഇത് ചോദ്യം ചെയ്യുകയായിരുന്നു. തുടർന്നുണ്ടായ വാക്ക് തർക്കത്തിൽ ഇയാൾ വീട്ടമ്മയെ ചീത്ത വിളിക്കുകയും, കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു.

തുടർന്ന് ഇയാൾ സംഭവ സ്ഥലത്ത് നിന്ന് കടന്നു കളയുകയും ചെയ്തു. പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

മുണ്ടക്കയം സ്റ്റേഷൻ എസ്. ഐ അനീഷ് പി എസ്, രാജേഷ്, സി.പി.ഓമാരായ ശരത് ചന്ദ്രൻ, നൂറുദ്ദീൻ, രഞ്ജിത്ത് ടി എസ്, രഞ്ജിത്ത് എസ്.നായർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.