പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം; വെച്ചൂർ സ്വദേശി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ 42 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

വെച്ചൂർ അംബികമാർക്കറ്റ് മണ്ണശേരിൽ വീട്ടിൽ സെൻബാബു(42) നെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ കഴിഞ്ഞ ദിവസം പ്രായപൂർത്തിയാകാത്ത അതിജീവിതയുടെ നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

വൈക്കം സ്റ്റേഷൻ എസ്.ഐ അജ്മൽ ഹുസൈൻ, സുധീർ,സിജി, സി.പി.ഒ സുദീപ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.