video
play-sharp-fill

കോട്ടയം മണിമലയിൽ വാഹനാപകടം; സ്കൂട്ടർ ഇന്നോവ കാറുമായി കൂട്ടിയിടിച്ച് മണിമല സ്വദേശികളായ സഹോദരങ്ങൾ മരിച്ചു..!

കോട്ടയം മണിമലയിൽ വാഹനാപകടം; സ്കൂട്ടർ ഇന്നോവ കാറുമായി കൂട്ടിയിടിച്ച് മണിമല സ്വദേശികളായ സഹോദരങ്ങൾ മരിച്ചു..!

Spread the love

സ്വന്തം ലേഖകൻ

കോട്ടയം:കോട്ടയം മണിമലയിൽ വാഹനാപകടം. സ്കൂട്ടറും ഇന്നോവ കാറും കൂട്ടിയിടിച്ച് സഹോദരങ്ങൾ മരിച്ചു. സ്കൂട്ടർ യാത്രക്കാരായ മണിമല പതാലിപ്ലാവ് കുന്നുംപുറത്ത് താഴെ ജിസ്,ജിൻസ് എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകിട്ട് ആറരയോടെ പുനലൂർ-മൂവാറ്റുപുഴ ഈസ്റ്റേൺ ഹൈവേയിൽ കറിക്കാട്ടൂരിനും മണിമലയ്ക്കുമിടയ്ക്കാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടമായ സ്കൂട്ടർ ഇന്നോവ കാറിനു പിന്നിൽ ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൽ പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ജിൻസ് അർദ്ധരാത്രിയിലും ജിസ് പുലർച്ചയുമാണ് മരിച്ചത്.

പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.