play-sharp-fill
ചുട്ടുപൊള്ളും..! ഇന്നുമുതൽ അഞ്ചുദിവസം രാജ്യത്ത് ചൂട് കൂടുമെന്ന് മുന്നറിയിപ്പ്; 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും

ചുട്ടുപൊള്ളും..! ഇന്നുമുതൽ അഞ്ചുദിവസം രാജ്യത്ത് ചൂട് കൂടുമെന്ന് മുന്നറിയിപ്പ്; 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: അഞ്ച് ദിവസം രാജ്യത്ത് ചൂട് കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രാജ്യത്തെ മിക്ക പ്രദേശങ്ങളിലും 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും.

അടുത്ത 2 ദിവസങ്ങളിൽ മധ്യപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ ഇടിമിന്നലിനും ഒപ്പം കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. അതിനു ശേഷം ക്രമേണ കാറ്റ് അതിനു ശേഷം കുറയാനും സാധ്യതയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യയിൽ താപനില വർധിക്കുമെന്നും അതി തീവ്രമായ ഉഷ്ണ തരംഗങ്ങൾ ഉണ്ടാകുമെന്നും കാലാവസ്ഥാ വി​ദ​ഗ്ധർ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ഫെബ്രുവരി മാസമാണ് കടന്നു പോയത്. ഇതിലും കൂടുതൽ കഠിനമായ ദിനങ്ങളായിരിക്കും വരാനിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

കാലാവസ്ഥാ പ്രതിഭാസമായ എൽ നിനോയുടെ സ്വാധീനത്താൽ മൺസൂൺ മഴയിലും കുറവുണ്ടായേക്കാമെന്ന് വി​ദ​ഗ്ധർ പറയുന്നു. ഏപ്രിൽ, മെയ് മാസങ്ങളിൽ റെക്കോർഡ് താപനിലയാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.