ഷാറൂഖ് സെയ്ഫി കേരളത്തിലെത്തുന്നത് ആദ്യമായല്ല..! മലയാളികളുമായി ബന്ധമുണ്ടെന്ന് സംശയം; കൂടുതൽ സിമ്മുകൾ ഉപയോഗിച്ചതായി പൊലീസ്..! അവസാനം വിളിച്ച നമ്പറുകളെല്ലാം സ്വിച്ച് ഓഫ്..!
സ്വന്തം ലേഖകൻ
കോഴിക്കോട് :എലത്തൂർ ട്രെയിൻ ആക്രമണ കേസിലെ പ്രതി ഷാറൂഖ് സെയ്ഫി ആദ്യമായല്ല കേരളത്തിൽ എത്തുന്നതെന്ന നിഗമനത്തിൽ പൊലീസ്. ഇതിനുമുമ്പും ഇയാൾ കേരളത്തിൽ എത്തിയെന്ന സംശയത്തിലാണ് അന്വേഷണസംഘം.ഷാറൂഖിന് ദില്ലിയിൽ മലയാളികളുമായി ബന്ധമുണ്ടോ എന്നതിലും പരിശോധന നടക്കുകയാണ്.
ട്രെയിൻ ആക്രമണം നടന്ന ദിവസം ദിവസം പ്രതി ഷൊർണൂരിൽ ചിലവഴിച്ചത് 14 മണിക്കൂറാണ്. അവസാനം വിളിച്ച നമ്പറുകളെല്ലാം സ്വിച്ച് ഓഫ് ആയ നിലയിലാണ്.ഷാറൂഖിനെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ മാസം 31 ന് ഷഹീൻബാഗിലെ വീട് വിട്ട ഷാറൂഖ് സെയ്ഫി ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം കേരളത്തിലേക്കുള്ള ട്രെയിനിൽ യാത്ര തുടങ്ങിയെന്നാണ് വിവരം. ചണ്ഡിഗഡിൽ നിന്ന് കൊച്ചുവേളിയ്ക്ക് എത്തുന്ന സമ്പർക്ക് ക്രാന്തി ട്രെയിനിലാണ് യാത്ര നടത്തിയതെന്നാണ് കണ്ടെത്തൽ. ഈക്കാര്യം ഉറപ്പിക്കാനാണ് റെയിൽവേ സ്റ്റേഷനിൽ എത്തി സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചത്.