video
play-sharp-fill

എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്; ഷൊര്‍ണ്ണൂരില്‍ വന്നിറങ്ങിയ പ്രതി ഒരു കിലോ മീറ്റര്‍ അകലെയുള്ള പമ്പില്‍ നിന്ന് വാങ്ങിയത് നാല് ലിറ്റര്‍ പെട്രോള്‍; പമ്പിലെത്തിയത് ഓട്ടോയിൽ; സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും; ചോദ്യം ചെയ്യൽ തുടരുന്നു

എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്; ഷൊര്‍ണ്ണൂരില്‍ വന്നിറങ്ങിയ പ്രതി ഒരു കിലോ മീറ്റര്‍ അകലെയുള്ള പമ്പില്‍ നിന്ന് വാങ്ങിയത് നാല് ലിറ്റര്‍ പെട്രോള്‍; പമ്പിലെത്തിയത് ഓട്ടോയിൽ; സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും; ചോദ്യം ചെയ്യൽ തുടരുന്നു

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: ട്രെയിന്‍ യാത്രക്കാരെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അന്വേഷണ സംഘത്തിന് കൂടുതല്‍ സൂചനകള്‍ ലഭിച്ചു. പ്രതി ഷാരൂഖ് സെയ്ഫിയെ ചോദ്യം ചെയ്യുന്നതില്‍ നിന്നാണ് പ്രതി എവിടെ നിന്നാണ് ട്രെയിനില്‍ കയറിയത്, പെട്രോള്‍ എവിടെ നിന്നും ശേഖരിച്ചു എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരുന്നത്.

സമ്പര്‍ക്ക്ക്രാന്തി എക്‌സ്പ്രസില്‍ ഷൊര്‍ണ്ണൂരില്‍ വന്നിറങ്ങിയ പ്രതി ഒരു കിലോ മീറ്റര്‍ അകലെയുള്ള പമ്പില്‍ നിന്നാണ് പെട്രോള്‍ ശേഖരിച്ചത്. ഷാരൂഖ് സെയ്ഫിയെ മാലൂര്‍കുന്നിലെ എആര്‍ ക്യാമ്പില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടു കാനുകളിലായാണ് ഷാറൂഖ് നാല് ലീറ്റര്‍ പെട്രോള്‍ വാങ്ങിയത്. ഓട്ടോയിലാണ് പമ്പിലേക്കു വന്നത് എന്നാണ് സൂചന. പെട്രോള്‍ വാങ്ങി തിരിച്ചെത്തിയ ഷാറൂഖ് ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസില്‍ കയറുകയായിരുന്നു.

ഷാറുഖ് കേരളത്തിലെത്തിയത് സമ്പര്‍ക് ക്രാന്തി എക്‌സ്പ്രസിലാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മാര്‍ച്ച് 31ന് ഡല്‍ഹിയില്‍ നിന്ന് കയറി ഷൊര്‍ണൂരില്‍ ഇറങ്ങുകയായിരുന്നു.

ഷാറൂഖിന്റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ചേവായൂര്‍ മാലൂര്‍കുന്ന് പൊലീസ് ക്യാംപില്‍ ആണ് ചോദ്യം ചെയ്യല്‍.