അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു; മുളമ്പുഴ തടയിണയ്ക്കു സമീപമാണ് അപകടം; മരിച്ചത് ചെങ്ങന്നൂർ സ്വദേശിയായ ഇരുപത്തിമൂന്നുകാരൻ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പത്തനംതിട്ട: പന്തളം മുളമ്പുഴയിൽ തടയിണയ്ക്കു സമീപം കുളിക്കാൻ ഇറങ്ങിയ നാലംഗ സംഘത്തിലെ ഒരാൾ മുങ്ങി മരിച്ചു. ചെങ്ങന്നൂർ കാരയ്ക്കാട് സിനി ഭവനത്തിൽ പരേതനായ അശോകന്‍റെ മകൻ കമൽ എസ് നായര്‍ (23) ആണ് മരിച്ചത്.

കുളിക്കാൻ ഇറങ്ങിയ നാലംഗ സംഘം ഒഴുക്കിൽ പെടുകയായിരുന്നു. ഇതിൽ മൂന്ന് പേര്‍ നീന്തി കരയ്ക്ക് കയറി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പത്തനംതിട്ട സ്കൂബാ ടീമും അടൂർ ഫയർ ഫോഴ്സും സ്ഥലത്ത് എത്തി നടത്തിയ സംയുക്ത തിരച്ചിലിൽ തടയണയ്ക്ക് അൻപത് മീറ്റർ താഴെ നിന്നും കമലിന്‍റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെയ്യാറ്റിൻകര അമരവിള സ്വദേശി രതീഷ് മോൻ (29), മുളക്കുഴ സ്വദേശി ജിബി കെ വർഗ്ഗീസ് (38), കൊഴുവല്ലൂർ സ്വദേശി അനീഷ് കുമാർ (23) എന്നിവരാണ് രക്ഷപെട്ടത്. അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ റജി കുമാറിന്‍റെ നേതത്വത്തിലുള്ള ഫയർ ഫോഴ്സ് സംഘമാണ് രക്ഷാ പ്രവർത്തനം നടത്തിയത്.

കമലിന്‍റെ അമ്മയും സഹോദരനും വിദേശത്താണ്. മുത്തശ്ശിയോടൊപ്പം ആണ് കമൽ താമസിച്ചിരുന്നത്. പന്തളം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.