വാടകയ്ക്കെടുത്ത കാർ വഴിയിൽ ഉപേക്ഷിച്ച നിലയിൽ; പരിശോധനയിൽ കണ്ടെത്തിയത് 177 കിലോ കഞ്ചാവ്; പോലീസ് അന്വേഷണം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: കൊച്ചിയിൽ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കാറിൽ 177 കിലോ കഞ്ചാവ് കണ്ടെത്തി. പള്ളുരുത്തി കേന്ദ്രീയ നഗറിന് സമീപത്താണ് മാരുതി നെക്‌സ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്ത്.

10 ദിവസം മുമ്പ് കടവന്ത്ര സ്വദേശികൾ വാടകയ്ക്കെടുത്ത കാറാണ് വഴിയരികില്‍ കണ്ടെത്തിയത്. കാര്‍ വാടകയ്ക്ക് നല്‍കിയവര്‍ തിരികെ ലഭിക്കാതെ വന്നപ്പോഴാണ് അന്വേഷണം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാർ നിറയെ ചാക്കുകെട്ടുകൾ കണ്ട നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. സംഭവത്തിൽ സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്.

കാര്‍ വാടകയ്ക്ക് എടുത്തവരെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.