video
play-sharp-fill
പ്രധാനമന്ത്രി ഏപ്രിൽ 25ന് കേരളത്തിൽ..! കൊച്ചിയിൽ നടക്കുന്ന ‘യുവം’ പരിപാടിയിൽ പങ്കെടുക്കും; മോദിക്കൊപ്പം വേദി പങ്കിടാൻ അനിൽ ആന്റണിയും..!

പ്രധാനമന്ത്രി ഏപ്രിൽ 25ന് കേരളത്തിൽ..! കൊച്ചിയിൽ നടക്കുന്ന ‘യുവം’ പരിപാടിയിൽ പങ്കെടുക്കും; മോദിക്കൊപ്പം വേദി പങ്കിടാൻ അനിൽ ആന്റണിയും..!

സ്വന്തം ലേഖകൻ

ന്യൂഡൽഹി:പ്രധാനമന്ത്രി ഏപ്രിൽ 25ന് കേരളത്തിൽ.കൊച്ചിയിൽ നടക്കുന്ന യുവം സമ്മേളനത്തിൽ പങ്കെടുക്കാനാണ് മോദി കൊച്ചിയിൽ എത്തുന്നത്. കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന അനിൽ ആന്റണി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വേദി പങ്കിടും.

ഒരു ലക്ഷം യുവാക്കൾ പങ്കെടുക്കുന്ന സമ്മേളനമാണ് യുവം. പാര്‍ട്ടിക്ക് പുറത്തുള്ളവരെ ആകര്‍ഷിക്കുക കൂടി ലക്ഷ്യമിട്ടാണ് യുവം പരിപാടി സംഘടിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബി.ജെ.പിയിൽ ചേർന്ന ശേഷം അനിൽ ആന്റണി പങ്കെടുക്കുന്ന ആദ്യ പൊതുസമ്മേളനവും ഇതായിരിക്കുമെന്നാണ് കരുതുന്നത്. അനിലിനെ കൂടി പങ്കെടുപ്പിക്കുന്നതിലൂടെ, കേരളത്തില്‍ അനില്‍ ആന്റണിയുടെ ലോഞ്ചിംഗ് ആണ് ബിജെപി നേതൃത്വം ലക്ഷ്യമിടുന്നത്.

കൊച്ചിയിലെ യുവം പരിപാടിക്ക് ശേഷം മെയ് മാസത്തിലും പ്രധാനമന്ത്രി കേരളത്തിലെത്തുന്നുണ്ട്. തൃശൂരിൽ വനിതകളുടെ യോഗത്തിലും കോഴിക്കോട്ട് വിമുക്ത ഭടന്മാരുടെ യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.