ബൈക്കിലെത്തി വനം വകുപ്പ് ജീവനക്കാരിയുടെ മാല പൊട്ടിച്ചു; ‘ജിമ്മൻ’ മോഷ്ടാവിനെ പിടികൂടി പോലീസ് ..! പിടിയിലായത് നിരവധി കവർച്ചാ കേസുകളിലെ പ്രതി
സ്വന്തം ലേഖകൻ
വയനാട്: ബൈക്കിലെത്തി വനം വകുപ്പ് ജീവനക്കാരിയുടെ മാല പൊട്ടിച്ചു കടന്നയാൾ അറസ്റ്റിൻ. ജിമ്മൻ എന്ന് വിളിക്കുന്ന കായംകുളം സ്വദേശി സജിത്ത് കുമാറാണ് താമരശ്ശേരിയിൽ വച്ച് മാനന്തവാടി പൊലീസിന്റെ പിടിയിലായത്.
നിരവധി കവർച്ചാ കേസുകളിലെ പ്രതിയാണ് സജിത്ത് കുമാർ. ഇന്നലെയാണ് മാനന്തവാടി മൈസൂർ റോഡിൽ വച്ച് വനം വകുപ്പ് ജീവനക്കാരിയായ റോസിലിറ്റ് ജോസഫിന്റെ കഴുത്തിൽ കിടന്നിരുന്ന മൂന്ന് പവൻ തൂക്കം വരുന്ന സ്വർണ മാലയാണ് പ്രതി കവർന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാലയ്ക്കായി ബൈക്കിന് പിന്നാലെ യുവതി ഏറെ ദൂരം ഓടിയെങ്കിലും പ്രതി രക്ഷപ്പെട്ടു.
സി സി ടി വി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ച് മാനന്തവാടി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സജിത്ത് കുമാർ പിടിയിലായത്.
Third Eye News Live
0
Tags :