video
play-sharp-fill

വളാഞ്ചേരിയിൽ  വൻ കുഴൽപ്പണവേട്ട: കാറിന്റെ ഹാന്റ് ബ്രേക്കിന്റെ അടിയിൽ പ്രത്യേകം തയ്യാറാക്കിയ അറയിൽ കടത്തിക്കൊണ്ടുവന്ന ഒരു കോടി 68 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ടു യുവാക്കൾ പിടിയിൽ

വളാഞ്ചേരിയിൽ വൻ കുഴൽപ്പണവേട്ട: കാറിന്റെ ഹാന്റ് ബ്രേക്കിന്റെ അടിയിൽ പ്രത്യേകം തയ്യാറാക്കിയ അറയിൽ കടത്തിക്കൊണ്ടുവന്ന ഒരു കോടി 68 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ടു യുവാക്കൾ പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: വളാഞ്ചേരിയിൽ ഒരു കോടി 68 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി യുവാക്കൾ പിടിയിലായി. ഊരകം സ്വദേശികളായ യഹിയ,മന്സൂര് എന്നിവരാണ് വളാഞ്ചേരി പൊലീസിന്റെ പിടിയിലായത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് വളാഞ്ചേരിയിൽ പരിശോധന നടന്നത്. വളാഞ്ചേരി പെരിന്തൽമണ്ണ റോഡിലായിരുന്നു പരിശോധന. സംശയാസ്പദമായ രീതിയിൽ കണ്ടെത്തിയ വാഹനത്തിൽ നടത്തിയ പരിശോധനയിലാണ് കുഴൽപ്പണം കണ്ടെടുത്തത്. കുറ്റിപ്പുറം ഭാഗത്തേക്ക് രേഖകൾ ഇല്ലാതെ കൊണ്ടുപോവുകയായിരുന്നു ഒരു കോടി 68 ലക്ഷം രൂപ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാറിന്റെ ഹാന്റ് ബ്രേക്കിന്റെ അടിയിൽ പ്രത്യേകം തയ്യാറാക്കിയ അറയിലാണ് ഇത്രയധികം പണം സൂക്ഷിച്ചിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ് പൊലീസ് അറിയിച്ചു.