
സ്വന്തം ലേഖകൻ
കോട്ടയം: കളഞ്ഞു കിട്ടിയ കാശിന്റെ ഉടമയെ കാത്തിരിക്കുകയാണ് നിസാം. കോട്ടയം പാലമ്പടം കവലയിലെ സംസം ഹോട്ടലിലെ ഹോട്ടലുടമയാണ് നിസാം. ഒരു മാസമായി കളഞ്ഞ് കിട്ടിയ കാശിന്റെ ഉടമയെ കാത്തിരിക്കുകയാണ് അദ്ദേഹം.
കുറച്ചു പണം കളഞ്ഞു കിട്ടിയിട്ടുണ്ട്, ഉടമസ്ഥർ അടയാളം സഹിതം ബന്ധപ്പെടുക, മാനേജർ’. ഭക്ഷണം കഴിക്കാൻ വന്നവരാരുടെയോ പക്കൽ നിന്ന് കളഞ്ഞു പോയ പണത്തിന് ഇങ്ങനെ നോട്ടീസ് എഴുതിയിട്ട് കാവലിരിക്കാൻ നിസാമിന് തന്റേതായ കാരണമുണ്ട്. കളഞ്ഞു കിട്ടിയ പണത്തിന്റെ യഥാർഥ ഉടമ വരാൻ വേണ്ടി ഒരു വർഷം വരെ കാത്തിരിക്കാനാണ് നിസാമിന്റെ തീരുമാനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതൊക്കെ ഒരു വാർത്തയാണോ എന്ന് ചിലർക്കെങ്കിലും തോന്നാം. പിടിച്ചു പറിക്കലുകളുടെയും കൊടും കൊള്ളകളുടെയും വാർത്തകൾ ചുറ്റും നിറയുന്ന ഈ കാലത്ത് ഇതു പോലത്തെ ചെറു നൻമകൾ പ്രോൽസാഹിപ്പിക്കപ്പെടണം. നല്ലൊരു നാളേയ്ക്കായ്, നല്ലൊരു മാറ്റത്തിനായി.
ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ഏതോ ഒരു വ്യക്തിയുടെ കൈയ്യിൽ നിന്നുമാണ് പണം നഷ്ടപ്പെട്ടത്. യഥാർഥ ഉടമ തന്നെ സമീപിക്കും വരെ കാത്തിരിക്കാനാണ് നിസാമിന്റെ തീരുമാനം. അതിന് ഒരു വർഷമായാലും പ്രശ്നമില്ലെന്നാണ് നിസാം പറയുന്നത്.