തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് രണ്ടര ലിറ്റര്‍ പെട്രോളുമായി യുവാവ് പിടിയില്‍; പിടിയിലായത് കോട്ടയം സ്വദേശിയായ യുവാവ്

Spread the love

സ്വന്തം ലേഖകൻ

തൃശൂര്‍ : തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പെട്രോളുമായി യുവാവ് പിടിയില്‍. ബംഗളൂരു- കന്യാകുമാരി ഐലന്റ് എസ്പ്രസില്‍ വന്ന യുവാവാണ് അറസ്റ്റില്‍ ആയത്. രണ്ടര ലിറ്റര്‍ പെട്രോള്‍ ആണ് യുവാവിന്റെ കൈവശം ഉണ്ടായിരുന്നത്.

കോട്ടയം സ്വദേശി സേവിയര്‍ വര്‍ഗീസിനെയാണ് ആര്‍പിഎഫ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍ നിന്ന് തൃശൂരില്‍ എത്തിയതാണ് യുവാവ്. ട്രെയിനില്‍ വാഹനം കയറ്റി വിട്ടിരുന്നു. ആ വാഹനത്തിന്റെ പെട്രോള്‍ ആണ് കുപ്പിയില്‍ ഉണ്ടായിരുന്നത് എന്നാണ് യുവാവ് മൊഴി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനം പാര്‍സല്‍ അയക്കുമ്പോള്‍ ടാങ്കില്‍ പെട്രോള്‍ ഉണ്ടാകരുത് എന്നതിനാല്‍ ആണ് പെട്രോള്‍ കുപ്പിയില്‍ സൂക്ഷിച്ചത് എന്നാണ് യുവാവ് പറയുന്നത്.

ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ അടക്കം എളുപ്പം തീപിടിക്കുന്ന വസ്തുക്കള്‍ കൈയില്‍ കരുതരുതെന്നാണ് റെയില്‍വേയുടെ നിര്‍ദേശം.