കളിത്തട്ട് 2023; അവധിക്കാല കായിക പരിശീലന പരിപാടിയുടെ ഉദ്ഘാടനം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ നിർവഹിച്ചു; കായിക ഉപകരണങ്ങൾ വിതരണം ചെയ്തു
സ്വന്തം ലേഖിക
കോട്ടയം: ജില്ലാ സ്പോർട്സ് കൗൺസിൽ, എക്‌സൈസ് വിമുക്തി മിഷൻ
എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പള്ളിയാട് ശ്രീനാരായണ യു.പി സ്കൂളിൽ കുട്ടികളെ മികച്ച വ്യക്തികളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കായിക ലഹരി എന്ന സന്ദേശമുയർത്തി ”കളിത്തട്ട്- 2023” എന്ന പേരിൽ നടത്തുന്ന 10 ദിവസത്തെ അവധിക്കാല കായിക പരിശീലന പരിപാടിയുടെ ഉദ്ഘാടനം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ സോജൻ സെബാസ്റ്റ്യൻ നിർവഹിച്ചു.
കായിക ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഡോ. ബൈജു വർഗീസ് ഗുരുക്കൾ നിർവഹിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്‌കൂൾ മാനേജർ ടി.പി സുഖലാൽ, ഹെഡ്മാസ്റ്റർ പി പ്രദീപ്, വാർഡ് മെമ്പർ ടി. മധു പി.ടി.എ പ്രസിഡന്റ് ദീപേഷ് എ.എസ് എന്നിവർ പ്രസംഗിച്ചു.
Third Eye News Live
0