സ്വന്തം ലേഖകൻ
കൊച്ചി: ഫോണ്‍ കൈമാറിയാലും ഇനി നിങ്ങളുടെ ചാറ്റ് ആരെങ്കിലും ഓപ്പണ്‍ ചെയ്യുമെന്ന ഭയം വേണ്ട.
ലോക്ക് ചാറ്റ് എന്ന പുതിയ ഫീച്ചറുമായി ജനപ്രിയ സന്ദേശമയയ്‌ക്കല്‍ ആപ്പായ വാട്ട്‌സാപ്പ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പിലാണ് ഈ ഫീച്ചര്‍ ഇപ്പോള്‍ പരീക്ഷിക്കുന്നത്. പുതിയ ഫീച്ചര്‍ അനുസരിച്ച് ഉപയോക്താക്കള്‍ക്ക് അവരുടെ സ്വകാര്യ ചാറ്റുകള്‍, കോണ്‍ടാക്ടുകള്‍, ഗ്രൂപ്പുകള്‍ എന്നിവ ലോക്ക് ചെയ്യാന്‍ കഴിയും.
ഉപയോക്താക്കള്‍ക്ക് അവരുടെ സ്വകാര്യ ചാറ്റുകള്‍ ആര്‍ക്കൊക്കെ ആക്‌സസ് ചെയ്യാനാകുമെന്നതില്‍ പൂര്‍ണമായും നിയന്ത്രണം കൊണ്ടുവരാനാകും.
വാബെറ്റ് ഇന്‍ഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഒരു ചാറ്റ് ലോക്ക് ചെയ്ത് കഴിഞ്ഞാല്‍, പിന്നിടത് ഓപ്പണ്‍ ചെയ്യാന്‍ ഉപയോക്താവിന് മാത്രമേ കഴിയൂ. അവരുടെ വിരലടയാളമോ പാസ്‌കോഡോ ഉപയോഗിച്ചാണ് ലോക്ക് സെറ്റ് ചെയ്യുന്നത്.
അനുവാദമില്ലാതെ ഉപയോക്താവിന്റെ ഫോണ്‍ ആക്‌സസ് ചെയ്യാന്‍ ശ്രമിച്ചാല്‍ ആദ്യം ചാറ്റ് ക്ലിയര്‍ ചെയ്യാന്‍ ആപ്പ് ഉപയോഗിക്കുന്ന ആളോട് ആവശ്യപ്പെടും. ചുരുക്കി പറഞ്ഞാല്‍ ക്ലിയറായ വിന്‍ഡോ ആയിരിക്കും ഉപയോഗിക്കാന്‍ ശ്രമിക്കുന്ന ആളിന് മുന്നില്‍ ഓപ്പണ്‍ ആകുക.
ലോക്ക് ചെയ്‌ത ചാറ്റില്‍ അയയ്‌ക്കുന്ന ഫോട്ടോകളും വീഡിയോകളും ഫോണിന്റെ ഗാലറിയില്‍ ഓട്ടോമാറ്റിക് ഡൗണ്‍ലോഡാകുന്നില്ല എന്നും ലോക്ക് ചാറ്റ് ഫീച്ചര്‍ ഉറപ്പാക്കുന്നു.