ഇടുക്കിയിൽ കുടുംബ വഴക്കിനെത്തുടർന്ന് മരുമകൻ ഭാര്യാമാതാവിനെ കോടാലി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ സംഭവം; ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തൊടുപുഴ: ഇടുക്കി വാത്തിക്കുടിയിൽ കുടുംബ വഴക്കിനിടെ മരുമകൻ ഭാര്യാമാതാവിനെ കോടാലി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ സംഭവം. പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്. പണിക്കൻകുടി കുന്നും പുറത്ത് സുധീഷ് ( 36 ) ആണ് അറസ്റ്റിലായത്. വാത്തിക്കുടി സ്വദേശി ആമ്പക്കാട്ട് രാജമ്മയാണ് ഇയാൾ കൊല്ലപ്പെട്ടുതിയത്.

മദ്യപിച്ചെത്തി ഭാര്യയെ മർദിക്കുന്നത് മാതാപിതാക്കൾ ചോദ്യം ചെയ്തതാണ് സുധീഷിനെ പ്രകോപ്പിച്ചത്. ഭാസ്‌കരനെ മർദിക്കുന്നത് തടയാൻ ശ്രമിച്ച രാജമ്മയെയും സുധീഷ് ആക്രമിക്കുകയായിരുന്നു. മരിച്ച രാജമ്മയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണിക്കൻകുടിയിലെ വീടിന് സമീപത്തുനിന്നുമാണ് ഇന്ന് രാവിലെ പ്രതിയെ പിടികൂടിയത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് ഭാര്യാപിതാവിനെയയും മാതാവിനെയും സുധീഷ് ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ ഭാസ്കരൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ചോദ്യം ചെയ്യലിന് ശേഷം സുധീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവ സ്‌ഥലത്തു എത്തിച്ചു തെളിവെടുപ്പ് നടത്തി. വൈകിട്ട് കോടതിയിൽ ഹാജരാക്കും.