കെടിയു വിസി ചുമതല; സിസ തോമസിനെതിരെ വിരമിക്കുന്നതിന് തൊട്ടുമുന്‍പ് നടപടി; കുറ്റാരോപണ മെമ്മോ നല്‍കി ഉന്നത വിദ്യാഭ്യാസ വകുപ്പ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ കേരള സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനം ഏറ്റെടുത്ത സിസ തോമസിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് കുറ്റാരോപണ മെമ്മോ നല്‍കി.
വിരമിക്കുന്നതിന് മണിക്കൂര്‍ മുന്‍പാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടി. എന്നാല്‍ സിസ തോമസിന് സസ്പെന്‍ഷന്‍ നല്‍കിയില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് ആരോപിച്ചാണ് മെമ്മോ നല്‍കിയത്.
ഇന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഹിയറിങിന് ഹാജരാകണം എന്നാവശ്യപ്പെട്ട് സിസ തോമസിന് നോട്ടീസ് നല്‍കിയിരുന്നു.
സര്‍ക്കാറിന്‍റെ നോട്ടീസ് പ്രകാരം ഇന്ന് നേരിട്ടെത്തി വിശദീകരണം നല്‍കാനാകില്ലെന്ന് സിസ തോമസ് മറുപടിയും നല്‍കിയിരുന്നു. ഇന്ന് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നതിനാല്‍ തിരിക്കുണ്ടെന്ന് കാണിച്ചാണ് സര്‍ക്കാറിന് സിസ തോമസ് മറുപടി നല്‍കിയത്.
മുന്‍കൂര്‍ അനുമതിയില്ലാതെ വിസിയുടെ ചുമതല ഏറ്റെടുത്തതില്‍ ഇന്ന് രാവിലെ 11.30 ഉന്നത വിദ്യാഭ്യാസ അഡീഷനല്‍ സെക്രട്ടറിക്ക് മുന്‍പില്‍ ഹാജരാകാനായിരുന്നു ഇന്നലെ വൈകീട്ട് നോട്ടീസ് നല്‍കിയത്.