play-sharp-fill
വീട്ടിൽ വൈദ്യുതി വേണോ..? പന്ത്രണ്ട് ലക്ഷം മുടക്കൂ, ട്രാൻസ്‌ഫോർ സ്ഥാപിക്കൂ..! കണക്ഷൻ ത്രീഫേയ്‌സ് ആക്കാൻ അപേക്ഷ നൽകിയ ഉപഭോക്താവിന് കെ.എസ്.ഇബിയുടെ കിടിലൻ മറുപടി; വമ്പൻമാരുടെ ആയിരം കോടിയെ തൊടാൻ മടിക്കുന്ന കെ.എസ്.ഇബി സാധാരണക്കാരുടെ പോക്കറ്റടിക്കുന്നു

വീട്ടിൽ വൈദ്യുതി വേണോ..? പന്ത്രണ്ട് ലക്ഷം മുടക്കൂ, ട്രാൻസ്‌ഫോർ സ്ഥാപിക്കൂ..! കണക്ഷൻ ത്രീഫേയ്‌സ് ആക്കാൻ അപേക്ഷ നൽകിയ ഉപഭോക്താവിന് കെ.എസ്.ഇബിയുടെ കിടിലൻ മറുപടി; വമ്പൻമാരുടെ ആയിരം കോടിയെ തൊടാൻ മടിക്കുന്ന കെ.എസ്.ഇബി സാധാരണക്കാരുടെ പോക്കറ്റടിക്കുന്നു

സ്വന്തം ലേഖകൻ

കോട്ടയം: സാധാരണക്കാരന്റെ വീട്ടിൽ നൂറു രൂപയുടെ വൈദ്യുതി കുടിശികയുണ്ടെങ്കിൽ നിഷ്‌കരുണം ഫ്യൂസ് ഉരുന്ന കെ.എസ്.ഇ.ബിയ്ക്ക് വമ്പൻമാരെ തൊടാൻ മടിയാണെന്ന്തിന് മറ്റൊരു ഉദാഹരണം കൂടി.  സിംഗിൾ ഫേസ് കണക്ഷൻ ത്രീ ഫേയ്‌സ് അക്കാൻ അപേക്ഷ നൽകിയ ഉപഭോക്താവിന് കെ.എസ്.ഇബി നൽകിയ് 12.23 ലക്ഷം രൂപയുടെ നോട്ടീസ്. വീട്ടിലെ ലൈൻ ത്രീഫേയ്‌സ് അക്കി നൽകണമെങ്കിൽ വീട്ടു മുറ്റത്ത് ട്രാൻസ്‌ഫോമർ തന്നെ സ്ഥാപിക്കണമെന്ന ന്യായമാണ് കെ.എസ്.ഇ.ബി ഉയർത്തുന്നത്. ഒരൊറ്റ വീട്ടിലേക്ക് വൈദ്യതി എത്തിക്കാനാണ് 12 ലക്ഷം മുടക്കി ട്രാൻസ്ഫോർമർ വയ്ക്കാൻ കെ എസ് ഇ ബി പറയുന്നത്. ടൂറിസം വികസനം എന്ന ലക്ഷ്യത്തോടെ വീട്ടിൽ ഹോംസ്‌റ്റേ ആരംഭിക്കാൻ ലക്ഷ്യമിട്ട വ്യക്തിയാണ് രണ്ടു വർഷമായി കെ.എസ്.ഇ.ബിയുടെ കുരുക്കിൽ കിടന്ന് ശ്വാസം മുട്ടുന്നത്.  


2017 ലായിരുന്നു സംഭവങ്ങളുടെ തുടക്കം. അയ്മനം പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന സേവ്യർ എന്ന വ്യക്തിയാണ് തന്റെ വീട്ടിൽ ഹോംസ്‌റ്റേ സ്ഥാപിക്കണമെന്ന ലക്ഷ്യത്തോടെ വൈദ്യുതി ശൃംഖല വിപുലീകരിക്കാൻ തീരുമാനിച്ചത്. ഹോംസ്‌റ്റേയുടെ ആവശ്യത്തിനായി മുറികളിൽ എ.സി സ്ഥാപിക്കുന്നതിനാണ് ലക്ഷ്യമിട്ടിരുന്നു. ഇതിന് ആവശ്യമായ വൈദ്യുതി വീട്ടിൽ ലഭിക്കാതെ വന്നതോടെയാണ് ഹോംസ്‌റ്റേയ്ക്കായി ത്രീ ഫെയ്‌സ് കണക്ഷൻ എടുക്കാൻ സേവ്യർ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി വീട്ടിലെ സിംഗിൾ ഫേയ്‌സ് കണക്ഷൻ ത്രീ ഫെയ്‌സ് ആക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇബിയിൽ അപേക്ഷയും നൽകി. 2017 ൽ നൽകിയ അപേക്ഷയ്ക്ക് തുക അനുവദിക്കാൻ ആവശ്യപ്പെട്ട് മറുപടി ലഭിച്ചത് 2018 ജൂൺ നാലിന്. തുക ആകട്ടെ 12.23 ലക്ഷം രൂപയും. കോട്ടയം നഗരത്തിൽ നിന്നും പത്തു കിലോമീറ്റർ മാത്രം മാറി താമസിക്കുന്ന സേവ്യർ വൈദ്യുതി വകുപ്പിന്റെ നോട്ടീസ് കണ്ട് ഒന്ന് ഞെട്ടി.
കണക്ഷൻ മാറ്റുന്നത് പന്ത്രണ്ട് ലക്ഷം രൂപയെന്ന നോട്ടീസ് കണ്ട സേവ്യർ വിവരം തിരക്കാനായി കെഎസ്ഇബി ഓഫിസിൽ എത്തി. കാര്യം അന്വേഷിച്ചപ്പോഴാണ് പ്രദേശത്ത് വൈദ്യുതി ലോഡ് കൂടുതൽ ആണ് എന്ന വിവരം അറിയുന്നത്. ഇവിടെ പുതിയ ട്രാൻഫോമർ സ്ഥാപിച്ചെങ്കിൽ മാത്രമേ വൈദ്യുതി വിതരണം കാര്യക്ഷമമാക്കാൻ സാധിക്കൂ. പിന്നെ  ഒന്നും നോക്കിയ ട്രാൻസ്‌ഫോമർ സ്ഥാപിക്കാനുള്ള ഉത്തരവാദിത്വം കെ.എസ്.ഇബി സേവ്യറിന്റെ തലയിലേയ്ക്ക് അങ്ങ് വച്ച് നോട്ടീസ് നൽകി. അപേക്ഷകന്റെ പുരയിടത്തിൽ പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിച്ചെങ്കിൽ മാത്രമേ ത്രീഫെയ്‌സ് കണക്ഷൻ നൽകാൻ സാധിക്കൂ എന്നായിരുന്നു മറുപടി. 
വ്യവസായ സ്ഥാപനങ്ങൾക്ക് അടക്കം ഇത്തരം ജോലികൾ സൗജന്യമായി ചെയതു നൽകുന്ന കെ.എസ്.ഇബിയാണ് ഇത്തവണ സാധാരണക്കാരനെ രണ്ടു വർഷമായി വട്ടം ചുറ്റിക്കുന്നത്. കെ.എസ്.ഇബിയ്ക്ക് വൻകിടക്കാർ നൽകാനുള്ള ആയിരം കോടിയുടെ വാർത്ത കണ്ടതോടെ സേവ്യർ തേർഡ് ഐ ന്യൂസ് ലൈവുമായി ബന്ധപ്പെടുകയായിരുന്നു.
ഗ്രാമീണ മേഖലകളിൽ എല്ലാ വീടുകളും വൈദ്യുതി കരിക്കുന്നത് അടക്കം സർക്കാർ നടപടി സ്വീകരിക്കുമ്പോഴാണ് അയ്മനത്തെ തട്ടിപ്പ് സംഘം സാധാരണക്കാരെ കൊള്ളയടിക്കുന്നത്. കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014-ലെ ചട്ടം 36, 49 പ്രകാരം, ഒരു മെഗാവാട്ടിൽ കൂടുതൽ ലോഡ് ഉണ്ടെങ്കിൽ  മാത്രമേ വൈദ്യുത വിതരണ ശൃംഖല നീട്ടുന്നതിനോ അപ്‌ഗ്രേഡ് ചെയ്യുന്നതിനോ ഉള്ള ചെലവുകൾ അപേക്ഷകനിൽ നിന്നും ഈടാക്കാൻ പാടുള്ളൂ എന്നിരിക്കെയാണ് ഇത്തരം നിയമലംഘനങ്ങൾ കെ.എസ്.ഇ.ബി നടത്തുന്നത്. 
ഒരു ഹോംസ്റ്റേ ആരംഭിക്കുക എന്ന ഉദ്ദേശ്യത്തിൽ വീട്ടിൽ എ.സി. സ്ഥാപിച്ചപ്പോഴാണ് ത്രീ ഫേയ്‌സ് ആവശ്യമായി വന്നത്. ഇത്രയും തുക അടയ്ക്കാൻ ഇല്ലാത്തതിനാൽ, രണ്ട് വർഷത്തോളമായിട്ടും ഇതുവരേയും അപേക്ഷകന് കണക്ഷൻ ലഭിച്ചിട്ടില്ലെന്ന് മാത്രമല്ല, ഹോംസ്റ്റേ ആരംഭിക്കാനും സാധിച്ചിട്ടില്ല. കോട്ടയം എക്‌സിക്യുട്ടീവ് എഞ്ചിനീയർക്ക് പരാതി നൽകി, അനുകൂല തീരുമാനം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് വീട്ടുടമ സേവ്യർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group