‘വൃത്തി; ഒരുമിക്കാം വൃത്തിയാക്കാം….!  മഴക്കാലപൂർവ വലിച്ചെറിയൽമുക്ത ക്യാമ്പെയിന് കോട്ടയം ജില്ലയിൽ തുടക്കം; ഉദ്ഘാടനം ജില്ലാ കളക്ടർ നിർവഹിച്ചു

‘വൃത്തി; ഒരുമിക്കാം വൃത്തിയാക്കാം….! മഴക്കാലപൂർവ വലിച്ചെറിയൽമുക്ത ക്യാമ്പെയിന് കോട്ടയം ജില്ലയിൽ തുടക്കം; ഉദ്ഘാടനം ജില്ലാ കളക്ടർ നിർവഹിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: ‘വൃത്തി; ഒരുമിക്കാം വൃത്തിയാക്കാം’ മഴക്കാലപൂർവ വലിച്ചെറിയൽമുക്ത ക്യാമ്പെയിന് ജില്ലയിൽ തുടക്കം.

കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ നിർവഹിച്ചു. കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്യാമ്പെയിന്റെ ഭാഗമായി വാർഡ്തല സ്‌ക്വാഡ് രൂപീകരിച്ച് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഗൃഹ/സ്ഥാപനതല സന്ദർശനം നടത്തും. ‘വൃത്തി’ ആപ്പ് മുഖേന ജില്ലയിലെ എല്ലാ ഗാർഹിക/സ്ഥാപനതലത്തിലുള്ള നിലവിലെ ജൈവമാലിന്യ സംസ്‌ക്കരണ സംവിധാനങ്ങളുടെ വിവരശേഖരണം നടത്തും.

ശുചിത്വ മേഖലയുമായി ബന്ധപ്പെട്ട സംവിധാനങ്ങൾ, നിയമങ്ങൾ സംബന്ധിച്ചുള്ള ബോധവത്ക്കരണ ലീഫ്ലെറ്റുകൾ എന്നിവ വിതരണം ചെയ്യും.

ഹരിതകർമ്മസേനയുടെ പ്രവർത്തനം പൂർണമായും വീടുകളിലും സ്ഥാപനങ്ങളിലും എത്തിക്കുക, നിലവിലെ പൊതു ഖരദ്രവമാലിന്യ സംസ്‌ക്കരണ സംവിധാനങ്ങൾ, പൊതുശൗചാലയങ്ങൾ പ്രവർത്തനക്ഷമമാക്കുക, പൊതുസ്ഥലങ്ങളിലെയും ജലാശയങ്ങളിലെയും മാലിന്യം നീക്കം ചെയ്ത് വൃത്തിയാക്കുക, മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കാനുള്ള ശുചിത്വ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് പരിശോധന എന്നിവ കാമ്പയിന്റെ ഭാഗമായി ജില്ലയിൽ നടപ്പാക്കും.

ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതിയിൽ നടന്ന ചടങ്ങിൽ നഗരസഭാംഗം സജി കോട്ടയം, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ബെവിൻ ജോൺ വർഗീസ്, ഹരിതകർമ്മസേന അംഗങ്ങൾ, ശുചിത്വമിഷൻ, തദ്ദേശ സ്ഥാപനതല ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.