
സ്വന്തം ലേഖിക
വരാണസി; മേരാ ഘര്‍ രാഹുല്‍ ഗാന്ധി കാ ഘര്‍ (എന്റെ വീട് രാഹുല്‍ ഗാന്ധിയുടെ വീടാണ്), ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം തട്ടകമായ വരാണസിയുടെ തെരുവുകളിലെ വീടുകളുടെ മുന്നില്‍ ഈ പോസ്റ്റര്‍ കാണാം.
ലോക്സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍ തിടുക്കപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് നിര്‍ദ്ദേശം നല്‍കിയ സംഭവത്തെ രാഷ്ട്രീയ പ്രചരണായുധമാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജയ് റായാണ് ഈ പ്രചരണത്തിന് വരാണസില്‍ തുടക്കമിട്ടത്. ഇതിന്റെ ഭാഗമായി എന്റെ വീട് ശ്രീ രാഹുല്‍ ഗാന്ധിയുടെ വീടാണ് എന്നെഴുതിയ ബോര്‍ഡ് അദ്ദേഹം തന്റെ വീടിന് മുന്നില്‍ സ്ഥാപിച്ചു.
നിരവധി വീടുകളില്‍ രാഹുലിനെ സ്വാഗതം ചെയ്തു കൊണ്ട് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുമുണ്ട്. കാശി ഉള്‍പ്പെടെയുള്ള പ്രയാഗ്രാജ് മേഖലയിലാകെ രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് പ്രചാരണം ആരംഭിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.
ദേശീയ മാദ്ധ്യമങ്ങളടക്കം വലിയ പ്രധാന്യമാണ് ഈ പ്രചാരണത്തിന് നല്‍കിയിട്ടുള്ളത്. അതിനാല്‍ തന്നെ ഉന്നത കോണ്‍ഗ്രസ് നേതൃത്വം ഇത് രാജ്യമെമ്പാടും വ്യാപിപ്പിക്കുവാനും സാദ്ധ്യതയേറെയാണ്.