play-sharp-fill
വിൽപനയ്ക്കായി സൂക്ഷിച്ച മദ്യം പിടികൂടിയ ശേഷം എക്സൈസ് ഉദ്യോഗസ്ഥർ പങ്കിട്ടെടുത്തു; കൈക്കൂലി വാങ്ങി കേസ് ഒതുക്കി ..! മൂന്ന്  ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് എക്സൈസ് കമ്മിഷണർ;വനിതാ ഉദ്യോഗസ്ഥ അടക്കമുള്ളവർക്ക് എക്സൈസ് അക്കാദമിയിൽ നിർബന്ധിത പരിശീലനം

വിൽപനയ്ക്കായി സൂക്ഷിച്ച മദ്യം പിടികൂടിയ ശേഷം എക്സൈസ് ഉദ്യോഗസ്ഥർ പങ്കിട്ടെടുത്തു; കൈക്കൂലി വാങ്ങി കേസ് ഒതുക്കി ..! മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് എക്സൈസ് കമ്മിഷണർ;വനിതാ ഉദ്യോഗസ്ഥ അടക്കമുള്ളവർക്ക് എക്സൈസ് അക്കാദമിയിൽ നിർബന്ധിത പരിശീലനം

സ്വന്തം ലേഖകൻ

തൃശൂർ: വിൽപനയ്ക്കായി സൂക്ഷിച്ച മദ്യം പിടിച്ചെടുത്ത ശേഷം കൈക്കൂലി വാങ്ങി കേസ് ഒതുക്കി തീർത്ത മൂന്ന് എക്സൈസ് ഓഫീസർമാർക്ക് സസ്പെൻഷൻ . ചാവക്കാട് റേഞ്ച് എക്സൈസ് ഓഫിസിലെ മൂന്ന് ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽമൂന്ന് പേരെ നിർബന്ധിത പരിശീലനത്തിനയയ്ക്കാനും എക്സൈസ് കമ്മിഷണർ ഉത്തരവിട്ടു.

ചാവക്കാട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഡി വി ജയപ്രകാശ്, പ്രിവന്റീവ് ഓഫിസർമാരായ ടി എസ് സജി, പി എ ഹരിദാസ് എന്നിവർക്കാണ് സസ്പെൻഷൻ. സിവിൽ എക്സൈസ് ഓഫിസർമാരായ കെ ശരത്, പി ഇ അനീസ് മുഹമ്മദ്, എൻ കെ സിജ എന്നിവരെ എക്സൈസ് അക്കാദമിയിൽ നിർബന്ധിത പരിശീലനത്തിനയച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ മാസം 12-ാം തിയതി മൂന്ന് കുപ്പി മദ്യവുമായി പോവുകയായിരുന്ന രഞ്ജിത്തിനെയാണ് എക്സൈസ് പിടികൂടിയത്. ശർമിള എന്ന സ്ത്രീക്കു വിൽക്കാനുള്ളതാണ് മദ്യം എന്ന സൂചനയെത്തുടർന്നാണ് ഇവരുടെ വീട്ടിൽ പരിശോധന നടത്തിയത്. ഇവിടെ നിന്ന് മൂന്ന് കുപ്പി മദ്യവും 12 കുപ്പി ബിയറുമാണ് പിടിച്ചെടുത്തത്.

എല്ലാ മദ്യവും രഞ്ജിത്തിന്റെ പക്കൽ നിന്നു പിടിച്ചെന്ന് കാണിച്ച് രേഖയുണ്ടായക്കി ശർമിളയെയും അയൽവാസി രാജനെയും സാക്ഷികളാക്കിയാണ് മഹസർ തയാറാക്കിയത്. എന്നാൽ ഇവർ പിടികൂടിയ മദ്യം പങ്കിട്ടെടുക്കയും കൈക്കൂലി വാങ്ങി കേസ് ഒതുക്കി തീർക്കുകയാമായിരുന്നു.