
സ്വന്തം ലേഖിക
കൊച്ചി: തൃപ്പൂണിത്തുറയില്‍ പൊലീസ് കസ്റ്റഡിയില്‍ ഇരുമ്പനം സ്വദേശി മനോഹരന്‍ കുഴഞ്ഞു വീണ് മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ മനോഹരന്റെ കുടുംബം രംഗത്ത്.
ഹൃദയ സ്തംഭനമാണ് മരണ കാരണമെന്ന് വരുത്താന്‍ ആസൂത്രിത ശ്രമം നടക്കുന്നതായി കുടുംബം ആരോപിച്ചു. ലീഗല്‍ സെല്‍ രൂപീകരിച്ച് കുടുംബത്തിന് നിയമ പോരാട്ടത്തിന് പിന്തുണ നല്‍കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ച് സംഘം കുടുംബത്തില്‍ നിന്നും ഉടന്‍ മൊഴിയെടുക്കും.
പൂര്‍ണ ആരോഗ്യവാനായിരുന്നു മനോഹരന്‍ എന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. മരണത്തിന് പൊലീസ് മര്‍ദ്ദനം തന്നെയാണ് കാരണം.
മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായിട്ടും മനോഹരനെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയത് ദുരൂഹമാണെന്നും സത്യം പുറത്ത് വരണമെന്നും കുടുംബം ആവശ്യപ്പെട്ടു.
എസ്‌ഐയെ സസ്പെന്റ് ചെയ്ത നടപടിയില്‍ തൃപ്തരല്ലെന്നും സംഭവത്തിലുള്‍പ്പെട്ട മറ്റ് പൊലീസുരകാര്‍ക്കെതിരെയും നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.