
സ്വന്തം ലേഖിക
കോട്ടയം: കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ സ്ത്രീസ്വാശ്രയത്വം, സംരംഭകത്വം, എന്നീ ലക്ഷ്യവുമായി കോട്ടയം പുതുപ്പള്ളി ഗ്രാമ പഞ്ചായത്തിലെ 37 കുടുംബശ്രീ സംഘങ്ങൾക്ക് 2 കോടി 67 ലക്ഷത്തിപതിനായിരം രൂപാ വായ്പ്പാവിതരണം നടത്തുന്നതിന്റെ ഉദ്ഘാടനം സംസ്ഥാന സഹകരണ രജിസ്ട്രഷൻ വകുപ്പ് മന്ത്രി വി .എൻ വാസവൻ നിർവ്വിഹിച്ചു.
പുതുപ്പള്ളി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പുതുപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രസ്തുത ചടങ്ങിൽ പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ് , ജില്ലാ പഞ്ചായത്ത് മെബർ . നീബു ജോൺ, പുതുപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രമോദ് കുര്യാക്കോസ് , പള്ളം ബ്ലോക്ക് മെബർ അനിൽ .എം. ചാണ്ടി പഞ്ചായത്ത് മെബറുമാരായ സി. എസ് .സുധൻ, ശാന്തമ്മ ഫിലിപ്പോസ് , ജിഷാ മധു, ഷാജി എ.ആർ, സാം വർക്കി, ജോൺ ബേബി തുടങ്ങിയവർ പങ്കെടുത്തു.