video
play-sharp-fill

അനുകരണീയമായ ശൈലിയിലൂടെ ജനഹൃദയത്തിൽ ആഴത്തിലുള്ള മുദ്ര പതിപ്പിച്ച വ്യക്തി; നടൻ ഇന്നസെന്റിന്റെ നിര്യാണത്തിൽ അനുശോചിച്ച് രാഹുൽ ഗാന്ധി

അനുകരണീയമായ ശൈലിയിലൂടെ ജനഹൃദയത്തിൽ ആഴത്തിലുള്ള മുദ്ര പതിപ്പിച്ച വ്യക്തി; നടൻ ഇന്നസെന്റിന്റെ നിര്യാണത്തിൽ അനുശോചിച്ച് രാഹുൽ ഗാന്ധി

Spread the love

സ്വന്തം ലേഖകൻ

അനുകരണീയമായ ശൈലിയിലൂടെ ജനഹൃദയത്തിൽ ആഴത്തിലുള്ള മുദ്ര പതിപ്പിച്ച വ്യക്തിയാണ് അദ്ദേഹം. തന്റെ അഭിനയ മികവ് കൊണ്ട് ആളുകളെ ചിരിപ്പിച്ചതും, ക്യാൻസറിനെതിരായ ധീരമായ പോരാട്ടവും, അദ്ദേഹത്തിന്റെ പുസ്തകങ്ങളും ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചിട്ടുണ്ട്. നടൻ ഇന്നസെന്റിന്റെ നിര്യാണത്തിൽ അനുശോചിച്ച് രാഹുൽ ഗാന്ധി..

പോസ്റ്റിൻ്റെ പൂർണരൂപം:
മലയാളത്തിലെ ശ്രദ്ധേയനായ നടനും മുൻ എംപിയും അത്ഭുത മനുഷ്യനുമായ ഇന്നസെന്റിന്റെ വിയോഗവാർത്ത കേൾക്കുമ്പോൾ ദുഖമുണ്ട്. തൻ്റെ അനുകരണീയമായ ശൈലിയിലൂടെ ജനങ്ങളുടെ ഹൃദയത്തിലും മനസ്സിലും ആഴത്തിലുള്ള മുദ്ര പതിപ്പിച്ച വ്യക്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഭിനയ മികവ് കൊണ്ട് ആളുകളെ ചിരിപ്പിച്ചതും ക്യാൻസറിനെതിരായ ധീരമായ പോരാട്ടവും അദ്ദേഹത്തിന്റെ പുസ്തകങ്ങളും ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കും എന്റെ ഹൃദയംഗമമായ അനുശോചനം.