play-sharp-fill
കോട്ടയത്ത് രണ്ട് ഡിവൈഎസ്പിമാർക്ക് മാറ്റം: 26 സിഐമാർക്ക് ഡിവൈഎസ്പിമാരായി സ്ഥാനക്കയറ്റം: സംസ്ഥാന പൊലീസിൽ വൻ അഴിച്ചു പണി; നിയമനങ്ങൾ പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി

കോട്ടയത്ത് രണ്ട് ഡിവൈഎസ്പിമാർക്ക് മാറ്റം: 26 സിഐമാർക്ക് ഡിവൈഎസ്പിമാരായി സ്ഥാനക്കയറ്റം: സംസ്ഥാന പൊലീസിൽ വൻ അഴിച്ചു പണി; നിയമനങ്ങൾ പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാന പൊലീസിൽ 26 സിഐമാരെ ഡിവൈഎസ്പിമാരായി നിയമിച്ചു. കോട്ടയം ജില്ലയിൽ ചങ്ങനാശേരി ഡിവൈഎസ്പി എസ്.സുരേഷ്‌കുമാറിനും, പാലാ ഡിവൈഎസ്പി ഷാജിമോൻ ജോസഫിനും മാറ്റമുണ്ട്. പാലായിൽ കെ.ബിജുമോനും, ചങ്ങനാശേരിയിൽ എൻ.രാജനുമാണ് ഡിവൈഎസ്പിമാർ.
സ്ഥാനക്കയറ്റം ലഭിച്ച എം.ഐ ഷാജി (കോപ്പറേറ്റീവ് വിജിലൻസ്), സി.ജി സനിൽകുമാർ (ക്രൈംബ്രാഞ്ച് കോട്ടയം), എസ്.എസ് സുരേഷ്‌കുമാർ (ചാത്തന്നൂർ), കെ.എ തോമസ് (അടൂർ), കെ.എ മുഹമ്മദ് ഇസ്‌മെയിൽ (കൊല്ലം റൂറൽ സ്‌പെഷ്യൽ ബ്രാഞ്ച്), എം.സന്തോഷ് കുമാർ (പാലക്കാട് എസ്.ബിസിഐഡി), സതീഷ് കുമാർ ആലുംങ്കൽ (കോ ഓപ്പറേറ്റീവ് വിജിലൻസ് കണ്ണൂർ), വി.ബാലകൃഷ്ണൻ (കേരള ബയോ ഡൈവേഴ്‌സിറ്റി ബോർഡ്), വി.രജികുമാർ (കൊല്ലം ക്രൈംബ്രാഞ്ച്), പി.എസ് സുരേഷ് (കൊച്ചി സിറ്റി), ജോൺസൺ ജി (കോഴിക്കോട് വിജിലൻസ് സ്‌പെഷ്യൽ സൈൽ), സി.ചന്ദ്രൻ (ഹെഡ് ക്വാർേേട്ടഴ്‌സ് എസ്.ബിസിഐഡി), അഗസ്റ്റിൻ മാത്യു (കോഴിക്കോട് റെഞ്ച് ക്രൈംബ്രാഞ്ച്), ആർ.ഹരിദാസൻ (ക്രൈം ഡിറ്റാച്ച്‌മെന്റ് കോഴിക്കോട്), എൻ.വി അരുൺ രാജ് (കരുനാഗപ്പള്ളി), എൻ.വിജുകുമാർ (സിബിസിഐഡി കോഴിക്കോട്), ജെ.കുര്യാക്കോസ് (കോ ഓപ്പറേറ്റീവ് വിജിലൻസ് തിരുവനന്തപുരം), ആർ.റാഫി (എസ്ബി എറണാകുളം റൂറൽ), സ്റ്റുവർട്ട് കീലർ (കൊല്ലം), ടി.കെ രത്‌നാകരൻ (എസ്.ബി.സിഐഡി കണ്ണൂർ), എം.വി അനിൽകുമാർ (ക്രൈം ഡിറ്റാച്ച്‌മെന്റ് കോഴിക്കോട്), എം.സുനിൽകുമാർ (എസ്.ബി.സി.ഐ.ഡി വയനാട്), എം.വി മണികണ്ഠൻ (എസ്.ബി.സി.ഐ.ഡി തൃശൂർ), വി.എംസ (മട്ടാഞ്ചേരി) എം.കെ ബിനുകുമാർ (ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ആലപ്പുഴ), സി.എസ് വിനോദ് (നർക്കോട്ടിക്ക് സെൽ വയനാട്) എന്നിവരെയാണ് ഡിവൈഎസ്പിമാരായി ഉയർത്തിയത്.
ചങ്ങനാശേരി ഡിവൈഎസ്പി എസ്.സുരേഷ്‌കുമാറിനെ നെയ്യാറ്റിൻ കരയിലേയ്ക്ക് സ്ഥലം മാറ്റി. തിരുവനന്തപുരം വിജിലൻസ് യൂണിറ്റിൽ നിന്നുള്ള ഡി.വൈ.എസ്.പി എൻ.രാജനെയാണ് പകരം ചങ്ങനാശേരിയിൽ നിയമിച്ചിരിക്കുന്നത്. പാലാ ഡിവൈഎസ്പി ഷാജിമോൻ ജോസഫിനെ മൂവാറ്റുപുഴയിലേയ്ക്കാണ് മാറ്റിയിരിക്കുന്നത്. ഷാജിമോന് പകരം കെ.ബിജുമോനെയാണ് പാലായിൽ നിയമിച്ചിരിക്കുന്നത്. ഇത് അടക്കം സംസ്ഥാനത്തെ 53 ഡിവൈഎസ്പിമാരെയാണ് ഇപ്പോൾ മാറ്റി നിയമിച്ചിരിക്കുന്നത്.