കാപ്പ ചുമത്തിയ പോലീസിൻ്റെ നടപടി ശരി വെച്ച് സർക്കാർ;പ്രതികളുടെ അപ്പീൽ കാപ്പ ഉപദേശക സമിതി തള്ളി

കാപ്പ ചുമത്തിയ പോലീസിൻ്റെ നടപടി ശരി വെച്ച് സർക്കാർ;പ്രതികളുടെ അപ്പീൽ കാപ്പ ഉപദേശക സമിതി തള്ളി

സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ നിരന്തരം കുറ്റകൃത്യങ്ങൾ നടത്തിയിരുന്ന കൊച്ചച്ചു എന്ന് വിളിക്കുന്ന അനുജിത്‌ കുമാര്‍ , ബിനോയ്‌ മാത്യു , കേന്‍സ്‌ സാബു എന്നിവരെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിൽ അടച്ചിരുന്നു. ഇതിനെതിരെ പ്രതികൾ കാപ്പാ ഉപദേശക സമിതിയിൽ അപ്പീലിനു പോയിരുന്നു. എന്നാൽ പ്രതികളുടെ അപ്പീൽ തള്ളിക്കൊണ്ട് കാപ്പാ ചുമത്തിയ പോലീസിന്റെ നടപടി സമിതി ശരിവയ്ക്കുകയും, സർക്കാർ ഇത് അംഗീകരിക്കുകയും ചെയ്തു.

കഴിഞ്ഞ കുറെ വർഷങ്ങളായി ഇവർ മൂവരും കോട്ടയം ജില്ലയിലെ പല സ്ഥലങ്ങളിലും വധശ്രമം,സംഘം ചേർന്ന് ആക്രമിക്കൽ, ഭീഷണിപ്പെടുത്തൽ,പിടിച്ചുപറി, കഞ്ചാവ് വില്‍പ്പന തുടങ്ങിയ നിരവധി കുറ്റ കൃത്യങ്ങളിൽ ഉൾപ്പെട്ടവരാണ്. ഇവർക്കെതിരെ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിനെ തുടർന്നാണ് ഇവർക്കെതിരെ കാപ്പാ നിയമനടപടി സ്വീകരിക്കണമെന്ന് പോലീസ് റിപ്പോർട്ട് നൽകിയത്.