ഇന്നസെൻറിന്റെ ആരോഗ്യനില അതീവ ഗുരുതരം; രാത്രി 8 മണിക്ക് അടിയന്തര മെഡിക്കൽ ബോർഡ് ചേരുമെന്ന് മന്ത്രി സജി ചെറിയാൻ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: നടൻ ഇന്നസെന്റിന്റെ ആരോഗ്യനില ആരോഗ്യനില അതീവ ഗുരുതരം. അടിയന്തര മെഡിക്കൽ ബോർഡ് ഇന്ന് രാത്രി 8 മണിക്ക് ചേരുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. ഇതുവരെ ചികിത്സിച്ച എല്ലാ ഡോക്ടർമാരും മെഡിക്കൽ ബോർഡിൽ പങ്കെടുക്കും. തുടർ ചികിത്സയെ പറ്റിയുള്ള കാര്യം ബോർഡിൽ തീരുമാനിക്കും.

എറണാകുളം ലേക്ക്ഷോർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. മാർച്ച് മൂന്നിനാണ് അര്‍ബുദത്തെ തുടര്‍ന്നുണ്ടായ ചില ശാരീരിക അസ്വസ്ഥതകള്‍ മൂലം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നസെന്റിന്റെ ആരോ​ഗ്യ നില അതീവ ​ഗുരുതരമായി തുടരുകയാണെന്നും പ്രചരിക്കുന്ന മറ്റ് വാർത്തകൾ തെറ്റാണെന്നും ലേക്ക്ഷോർ ആശുപത്രി അധികൃതർ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇസിഎംഒ സഹായത്തിലാണ് ഇന്നസെന്റ് ഇപ്പോഴുള്ളതെന്നും ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തിയിരുന്നു.