സംസ്ഥാനത്ത് ഇന്നും വേനല്‍ മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ പെയ്തേക്കും; പത്തനംതിട്ടയിലും ഇടുക്കിയിലും യെല്ലോ അലര്‍ട്ട്
സ്വന്തം ലേഖിത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വേനല്‍ മഴയ്ക്ക് സാധ്യത.
പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്നും യെല്ലോ അലര്‍ട്ടാണ്.
ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ മഴ കിട്ടിയേക്കും. കിഴക്കന്‍ മേഖലകളിലാണ് കൂടുതല്‍ മഴ സാധ്യത. ഇടിമിന്നലിനും സാധ്യതയുണ്ട്.
മഴ കിട്ടുന്നതോടെ താപനിലയില്‍ ഈ ദിവസങ്ങളില്‍ നേരിയ കുറവുണ്ടായേക്കും. ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷന്‍ കണക്ക് പ്രകാരം സംസ്ഥാനത്ത് ഇന്നലെ ഏറ്റവും അധികം ചൂട് രേഖപ്പെടുത്തിയത് പാലക്കാട് എരിമയൂരിലായാണ് (41.2 ഡിഗ്രി സെല്‍ഷ്യസ്).
ഇന്നലെ തിരുവനന്തപുരത്തും താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടന്നു. ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷന്‍ കണക്ക് പ്രകാരം ഇന്നലെ നെയ്യാറ്റിന്‍കരയില്‍ 40.4 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി.
തൃശ്ശൂര്‍ മറ്റത്തൂര്‍ വെള്ളിക്കുളങ്ങര മേഖലയില്‍ ഇന്നലെ വൈകിട്ടുണ്ടായ ഉണ്ടായ മിന്നല്‍ ചുഴലിയിലും കനത്ത മഴയിലും വന്‍ കൃഷി നാശം ഉണ്ടായി. മേഖലയിലെ ആയിരത്തിലധികം വരുന്ന വാഴകള്‍ കാറ്റില്‍ നശിച്ചു.
നിരവധി തെങ്ങുകളും കടപുഴകി വീണു. പ്രദേശത്തെ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയുടെ മേല്‍ക്കൂരയും, തൊട്ടടുത്തുള്ള രണ്ടു വീടുകള്‍ക്കും കാറ്റില്‍ കേടുപാടുണ്ടായി. വൈദ്യുത ബന്ധവും താറുമാറായി.
എറണാകുളം അങ്കമാലിയിലും ശക്തമായ കാറ്റും മഴയും ഉണ്ടായി. പല സ്ഥലത്തും വാഴ കൃഷി നശിച്ചു. മരങ്ങള്‍ കട പുഴകി വീണു.