video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Thursday, May 22, 2025
HomePoliticsവിദ്യാഭ്യാസ സംവിധാനം മോദി സർക്കാർ ഉന്നതങ്ങളിലെത്തിച്ചെന്ന് വി.മുരളീധരൻ; കൂകിവിളിച്ച് വിദ്യാർത്ഥികൾ

വിദ്യാഭ്യാസ സംവിധാനം മോദി സർക്കാർ ഉന്നതങ്ങളിലെത്തിച്ചെന്ന് വി.മുരളീധരൻ; കൂകിവിളിച്ച് വിദ്യാർത്ഥികൾ

Spread the love

സ്വന്തം ലേഖകൻ
കാസർഗോഡ്: കേന്ദ്രമന്ത്രി വി.മുരളീധരൻ, കേരള കേന്ദ്ര സർവകലാശാലയിൽ പ്രസംഗിക്കുന്നതിനിടെ വിദ്യാർത്ഥികൾ കൂകി വിളിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് സംസാരിക്കുന്നതിനിടെയാണ് സദസിൽ നിന്ന് വിദ്യാർത്ഥികൾ കൂക്കി വിളിച്ചത്. നരേന്ദ്ര മോദി സർക്കാർ രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തെ ഉന്നതങ്ങളിലെത്തിച്ചുവെന്ന കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞതിനെ തുടർന്നാണ് വിദ്യാർഥികളുടെ ഭാഗത്തുനിന്ന് ഇത്തരമൊരു പ്രതികരണം ഉണ്ടായത്. കേന്ദ്ര സർവകലാശാലയിലെ ബിരുദാനന്തര ചടങ്ങിനിടെയാണ് പ്രതികരണം.

അതിനിടെ രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ കോടതി വിധിക്കെതിരെ തെരുവിലിറങ്ങുന്നവർ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ കുറ്റപ്പെടുത്തി. നെഹ്‌റു കുടുംബത്തിന് ഈ രാജ്യത്തെ നിയമങ്ങൾ ബാധകമല്ലേയെന്ന് അദ്ദേഹം ചോദിച്ചു .അക്രമം അഴിച്ചുവിട്ടു കോടതി വിധിയെ ചോദ്യം ചെയ്യുകയാണ് പ്രധിഷേതിക്കുന്നവർ ചെയ്യുന്നതെന്നും മുരളീധരൻ പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ പ്രസ്താവനകളെ സുപ്രിംകോടതി ഇതിന് മുമ്പും ചോദ്യം ചെയ്തിട്ടുണ്ട്. കോൺഗ്രസിന് സ്വാധ്വീനമുള്ള സംസ്ഥാനങ്ങളിൽ പോലും പേരിനാണ് പ്രതിഷേധം.കേരളത്തിൽ സിപിഐഎം കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കുന്നു .വയനാട് ഉപതെരെഞ്ഞെടുപ്പിൽ സിപിഐഎം സ്ഥാനാർത്ഥിയെ നിർത്തരുത് കോൺഗ്രസിനെ പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments