രാഹുൽ ഗാന്ധിക്കെതിരായ നടപടിയിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിൽ പരക്കെ സംഘർഷം; 300 പ്രവർത്തകർക്കെതിരെ കേസ്

രാഹുൽ ഗാന്ധിക്കെതിരായ നടപടിയിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിൽ പരക്കെ സംഘർഷം; 300 പ്രവർത്തകർക്കെതിരെ കേസ്

സ്വന്തം ലേഖകൻ
കോഴിക്കോട്: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിൽ പങ്കെടുത്ത 300 പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാറിനെ പ്രതിയാക്കിയാണ് കേസ് എടുത്തിരിക്കുന്നത്. ആര്‍പിഎഫ് എസ്ഐ ഷിനോജ് കുമാറിന്റെ പരാതിയിലാണ് കേസ്. എസ്ഐക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു. ഇന്നലയുണ്ടായ റെയില്‍വേ സ്റ്റേഷന്‍ മാര്‍ച്ച്, സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.

അതേസമയം രാഹുല്‍ ഗാന്ധിയെ അയോഗ്യനായ നടപടിക്കെതിരെ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം നടത്താനിരിക്കുകയാണ്. ജില്ലാ അടിസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാക്കും. തിങ്കളാഴ്ച മുതല്‍ രാജ്യവ്യാപക പ്രതിഷേധത്തിനാണ് എഐസിസി ആഹ്വാനം ചെയ്തിരിക്കുന്നത്.രാഹുല്‍ഗാന്ധി ഇന്ന് മാധ്യമങ്ങളെ കാണും .

ഉച്ചയ്ക്ക് ഒരു മണിക്ക് എഐസിസി ആസ്ഥാനത്താണ് വാര്‍ത്താസമ്മേളനം.എംപി സ്ഥാനത്തുനിന്ന് അയോഗ്യനായ ശേഷമുള്ള ആദ്യ വാര്‍ത്ത സമ്മേളനമാണിത്. സൂറത്ത് കോടതി വിധിക്കെതിരെ മേല്‍ കോടതിയെ കോണ്‍ഗ്രസ് ഉടന്‍ സമീപിക്കും.സൂറത്ത് കോടതിയുടെ ശിക്ഷവിധി മേല്‍കോടതി സ്റ്റേ ചെയ്താല്‍ മാത്രമേ രാഹുലിന് അയോഗ്യത നീങ്ങൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group