
റഷ്യന്‍ യുവതിയെ ഇരുമ്പ് വടി കൊണ്ട് അടിച്ചു; കാലിന്റെ മുട്ടിന് താഴെയും കയ്യിലും മര്‍ദ്ദനമേറ്റു; പാസ്പോര്‍ട്ട് കീറി നശിപ്പിച്ചു; കോഴിക്കോട് റഷ്യന്‍ യുവതിയ്ക്ക് നേരെയുണ്ടായത് ക്രൂര മര്‍ദ്ദനമെന്ന് പൊലീസ്; യുവതിയുടെ രഹസ്യ മൊഴി ഉടൻ രേഖപ്പെടുത്തും; പ്രതിയുടെ വീട്ടില്‍ നിന്ന് കഞ്ചാവും കണ്ടെടുത്തു
സ്വന്തം ലേഖിക
കോഴിക്കോട്: കോഴിക്കോട് കൂരാച്ചുണ്ടില്‍ റഷ്യന്‍ യുവതിയ്ക്ക് നേരെയുണ്ടായത് ക്രൂര മര്‍ദ്ദനമെന്ന് പൊലീസ്.
കേസിലെ പ്രതി ആഗില്‍ ഇരുമ്പ് കമ്പി കൊണ്ട് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചു.
ഇവര്‍ക്ക് കാലിന്റെ മുട്ടിന് താഴെയും കയ്യിലും മര്‍ദ്ദനമേറ്റു. പാസ്പോര്‍ട്ട് കീറി നശിപ്പിച്ചെന്നും മൊഴിയില്‍ പറയുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു യുവതി. ഡിസ്ചാര്‍ജ്ജ് ചെയ്തതിന് ശേഷം യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും.
അതേസമയം, സംഭവത്തില്‍ റഷ്യന്‍ കോണ്‍സുലേറ്റ് ഇടപെട്ടിട്ടുണ്ട്. കോടതി അനുവദിക്കുന്ന മുറയ്ക്ക് യുവതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തും. യുവതിയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയായ യുവാവിൻ്റെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തി.
സംഭവത്തിനു ശേഷം ഇയാള്‍ ഒളിവിലായിരുന്നു. ഇയാളുടെ വീട്ടില്‍ നിന്ന് കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്.
Third Eye News Live
0