video
play-sharp-fill

ഹൃദ്രോഗിയായ കുട്ടിക്ക് നേരെ അംഗനവാടി ആയയുടെ അതിക്രമം; കുട്ടിയെ ദേഹോപദ്രവം ഏൽപ്പിച്ചു; കുട്ടി കരഞ്ഞത് ജലദോഷം കൊണ്ടെന്ന് മറുപടി

ഹൃദ്രോഗിയായ കുട്ടിക്ക് നേരെ അംഗനവാടി ആയയുടെ അതിക്രമം; കുട്ടിയെ ദേഹോപദ്രവം ഏൽപ്പിച്ചു; കുട്ടി കരഞ്ഞത് ജലദോഷം കൊണ്ടെന്ന് മറുപടി

Spread the love

സ്വന്തം ലേഖകൻ
തിരുവനന്തപുരം: പാറശ്ശാലയിൽ ഹൃദ്രോഗി കൂടിയായ മൂന്നരവയസ്സുകാരനു നേരെ അങ്കണവാടി ആയയുടെ കണ്ണില്ലാത്ത ക്രൂരത. അങ്കണവാടിയിലെത്തിയ കുട്ടിയെ ആയ അടിച്ചും നുള്ളിയും പരിക്കേൽപ്പിച്ചതായി കാട്ടി രക്ഷിതാക്കൾ പൊഴിയൂർ പൊലീസിൽ പരാതി നൽകി. പാറശ്ശാല കാരോട് ചാരോട്ടുകോണം വാർഡിലെ അങ്കണവാടിയിലാണ്‌ സംഭവം.

രക്ഷിതാക്കളുടെ പരാതിയിൽ അങ്കണവാടി ആയ സിന്ധുവിന്റെ പേരിൽ പൊഴിയൂർ പൊലീസ് കേസെടുത്തു. ബുധനാഴ്ച വൈകീട്ട് മൂന്നരയ്ക്ക്‌ ആണ് സംഭവം. കുട്ടിയെ കൂട്ടാൻ അമ്മ അങ്കണവാടിയിൽ എത്തിയപ്പോൾ കുട്ടി കരഞ്ഞ്‌ അവശനിലയിലായിരുന്നു. കാര്യം തിരക്കിയപ്പോൾ കുട്ടിക്ക് ജലദോഷം ഉണ്ടെന്നും അതിനാൽ ആണ് കുട്ടി കരയുന്നത് എന്നും സിന്ധു രക്ഷിതാവിനെ അറിയിച്ചു. വീട്ടിൽ എത്തി കുട്ടിയുടെ വസ്ത്രം മാറുന്ന സമയം അണ് കാലുകളിൽ ഉൾപ്പടെ അടിയും നുള്ളും കൊണ്ടുണ്ടായ പാടുകൾ കാണുന്നത്. ഇതോടെ രക്ഷിതാക്കൾ കുട്ടിയോട് വിവരം തിരക്കിയപ്പോൾ ആണ് ആയയുടെ ക്രൂരത പുറത്തറിയുന്നത്. ഇതോടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

കുട്ടിക്ക് ഒരുവർഷം മുമ്പ് ഹൃദയസംബന്ധമായ അസുഖത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നെന്നും ഇപ്പോഴും ചികിത്സ തുടരുകയാണെന്നും രക്ഷിതാക്കൾ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ പൊഴിയൂർ പൊലീസ് വീട്ടിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ആയ സിന്ധുവിനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :